Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഡെ​സ്​​മ​ണ്ട്​...

ഡെ​സ്​​മ​ണ്ട്​ എ​ലി​യ​റ്റ്​​  പു​ര​സ്കാ​രം പ്രീ​തി ത​നേ​ജ​ക്ക്​

text_fields
bookmark_border
ഡെ​സ്​​മ​ണ്ട്​ എ​ലി​യ​റ്റ്​​  പു​ര​സ്കാ​രം പ്രീ​തി ത​നേ​ജ​ക്ക്​
cancel

ല​ണ്ട​ൻ: ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ബ്രി​ട്ടീ​ഷ്​ എ​ഴു​ത്തു​കാ​രി പ്രീ​തി ത​നേ​ജ​യു​ടെ ക​ന്നി നോ​വ​ലി​ന്​ വി​ഖ്യാ​ത ഡെ​സ്​​മ​ണ്ട്​ എ​ലി​യ​റ്റ്​ പു​ര​സ്കാ​രം. ​വി​ശ്വ സാ​ഹി​ത്യ​കാ​ര​ൻ വി​ല്യം ഷേ​ക്​​സ്​​പി​യ​റി​​​െൻറ പ്ര​ശ​സ്​​ത നാ​ട​ക​മാ​യ  ‘കി​ങ്​ ലി​യ​ർ’ ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​ന​രാ​ഖ്യാ​നം ചെ​യ്​​ത ഇം​ഗ്ലീ​ഷ്​ കൃ​തി​യാ​യ ‘വീ ​ദാ​റ്റ്​ ആ​ർ യ​ങ്​’ ആ​ണ്​​ ത​നേ​ജ​ക്ക്​​ സ​മ്മാ​നം നേ​ടി​ക്കൊ​ടു​ത്ത​ത്. യു.​കെ​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ന്നി നോ​വ​ലി​നു​ള്ള പു​ര​സ്​​കാ​ര​മാ​ണ്​ ത​നേ​ജ​​യെ തേ​ടി​യെ​ത്തി​യ​ത്. 10,000 പൗ​ണ്ട്​ സ​മ്മാ​ന​ത്തു​ക​യു​ള്ള പു​ര​സ്​​കാ​രം ജൂ​ൺ 20ന്​ ​ല​ണ്ട​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു. ഗെ​യി​ൽ ഹ​ണി​മാ​ൻ (എ​ലി​നോ​ർ ഒ​ലി​ഫ​​െൻറ ഇൗ​സ്​ കം​പ്ലീ​റ്റ്​​ലി ഫൈ​ൻ), പൗ​ല കൊ​ക്കോ​സ (ഹൗ ​ടു ബി ​ഹ്യൂ​മ​ൻ) എ​ന്നി​വ​രെ മ​റി​ക​ട​ന്നാ​ണ്​ അ​വ​ർ നേ​ട്ടം കൊ​യ്​​ത​ത്. 

കി​ങ്​​ലി​യ​റി​​​െൻറ ആ​ശ​യം മു​ൻ​നി​ർ​ത്തി കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ ദേ​വ​രാ​ജ്​ ത​​​െൻറ ക​മ്പ​നി​യു​ടെ അ​വ​കാ​ശം മൂ​ന്ന്​ പെ​ൺ​മ​ക്ക​ളാ​യ ഗാ​ർ​ഗി, രാ​ധ, സീ​ത എ​ന്നി​വ​ർ​ക്ക്​ കൈ​മാ​റു​ന്ന​താ​ണ്​ ഇ​തി​വൃ​ത്തം. ഒ​രു പ​ഴ​യ ക​ഥ​യി​ലെ കാ​ത​ലാ​യ ഭാ​ഗ​ങ്ങ​ളെ​ടു​ത്ത്​ ക​രു​ത്താ​ർ​ന്ന​തും പു​ത്ത​ൻ ഉൗ​ർ​ജ​ത്തോ​ടെ​യു​മു​ള്ള ആ​ഖ്യാ​ന​ശൈ​ലി​യി​ലൂ​ടെ പു​ന​ര​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. സാ​ഹി​ത്യ​കാ​രി​യാ​യ സാ​റാ പെ​റി നേ​തൃ​ത്വം ന​ൽ​കി​യ ജൂ​റി​ ത​നേ​ജ​യെ പ്ര​ശം​സ​കൊ​ണ്ട്​ മൂ​ടി​യി​രു​ന്നു. ‘വീ ​ദാ​റ്റ്​ ആ​ർ യ​ങ്’ പെ​ൻ​ഗ്വി​ൻ​റാ​ൻ​ഡം ഹൗ​സാ​ണ്​ ഇ​ന്ത്യ​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 

എ​ഴു​ത്തി​ലേ​ക്ക്​ തി​രി​യു​ന്ന​തി​ന്​ മു​മ്പ്​ ഇ​റാ​ഖ്, ജോ​ർ​ഡ​ൻ, റു​വാ​ണ്ട, കൊ​േ​സാ​വോ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​റ​സ്​​പോ​ണ്ട​ൻ​റാ​യി അ​വ​ർ സേ​വ​ന​മ​നു​ഷ്​​ഠി​ച്ചി​രു​ന്നു. ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ മാ​ർ​ച്ച്​ 31ന്​ ​ഇ​ട​യി​ൽ ഏ​തെ​ങ്കി​ലും സാ​ഹി​ത്യ​ശാ​ഖ​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ന്നി നോ​വ​ലി​നാ​ണ്​ പ്ര​സി​ദ്ധ പ്ര​സാ​ദ​ക​നും ലി​റ്റ​റ​റി ഏ​ജ​ൻ​റു​മാ​യി​രു​ന്ന ഡെ​സ്​​മ​ണ്ട്​ എ​ലി​യ​റ്റി​​​െൻറ ​നാ​മ​ധേ​യ​ത്തി​ലു​ള്ള പു​ര​സ്​​കാ​രം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

Show Full Article
TAGS:British Indian writer Preti Taneja Desmond Elliott Prize world news International News malayalam news 
Web Title - British Indian writer Preti Taneja’s retelling of ‘King Lear’ wins Desmond Elliott Prize
Next Story