കമ്പ്യൂട്ടർ തകരാർ; ബ്രിട്ടീഷ് എയർവേസ് വിമാനങ്ങൾ റദ്ദാക്കി
text_fieldsലണ്ടൻ: കമ്പ്യൂട്ടർ തകരാറിനെ തുടർന്ന് ബ്രിട്ടീഷ് എയർവേസിെൻറ വിമാനങ്ങൾ ലോകത്താകമാനം റദ്ദാക്കി. സൈബർ ആക്രമണമാണോ കാരണമെന്ന് പരിശോധിച്ചുവരികയാണ്. തകരാർ പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നും യാത്രക്കാരോട് ക്ഷമചോദിക്കുന്നതായും എയർവേസ് അധികൃതർ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
എന്നാൽ, വൈകിയ വിമാനങ്ങൾ എത്രയാണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. വെബ്സൈറ്റിലെ ഒരു ഭാഗത്ത് വിവരങ്ങളൊന്നും ലഭ്യമാകാതെ വന്നതോടെയാണ് തകരാർ ശ്രദ്ധയിൽപെട്ടത്. യാത്രക്കാർക്ക് മൊബൈൽ ആപ്പിലൂടെയും വിവരങ്ങൾ ലഭ്യമാകുന്നില്ല.
തകരാറിനെ തുടർന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ എയർവേസിെൻറ വിമാനത്തിൽ ഒന്നര മണിക്കൂറോളം യാത്രക്കാർ കുടുങ്ങുകയും ചെയ്തു. റോം, സ്റ്റോക്ഹോം, മലാഗ തുടങ്ങിയ നഗരങ്ങളിലും വിമാനങ്ങൾ മണിക്കൂറുകളോളം വൈകി.
