ഫിലിപ് രാജകുമാരൻ പടിയിറങ്ങുന്നു
text_fieldsലണ്ടൻ: ബ്രിട്ടീഷ് രാജകുമാരൻ ഫിലിപ് ഒൗദ്യോഗിക ജീവിതത്തിൽനിന്നു വിരമിക്കുന്നു. ഇതോടനുബന്ധിച്ച് ബക്കിങ്ഹാം കൊട്ടാരത്തിന് പുറത്ത് അടുത്ത ദിവസം നടക്കുന്ന പരേഡിൽ അദ്ദേഹം സംബന്ധിക്കും. എഡിൻബറയിലെ പ്രഭുവും എലിസബത്ത് രാജ്ഞിയുടെ ഭർത്താവുമാണ് 96കാരനായ ഫിലിപ്.
ആഗസ്റ്റോടു കൂടി ഇദ്ദേഹം വിരമിക്കുമെന്ന് ഇൗ വർഷം ആദ്യത്തിൽ പ്രഖ്യാപനം ഉണ്ടായിരുന്നു. ബ്രിട്ടീഷ് റോയൽ മറൈനിെൻറ ക്യാപ്റ്റൻ ജനറൽ കൂടിയായ ഫിലിപ് രാജകുമാരൻ ബ്രിട്ടനിലെ ഏറ്റവും സജീവമായ രാജകുടുംബാംഗമെന്നാണ് അറിയപ്പെടുന്നത്. എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പിെൻറയും എഴുപതാമത് വിവാഹ വാർഷികം ഇൗ വർഷം നവംബറിൽ സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
