വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടൻ
text_fieldsലണ്ടൻ: സാമ്പത്തിക കുറ്റകൃത്യം നടത്തി ലണ്ടനിലേക്ക് രക്ഷപ്പെട്ട 63കാരനായ മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടൻ. മല്യയെ കൈമാറാനുള്ള ലണ്ടൻ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സജിദ് ജാവിഡ് അംഗീകരിച്ചു. മല്യയുടെ കൈമാറ്റ നടപടി ആരംഭിക്കാൻ കോടതി സ്റ്റേറ്റ് സെക്രട്ടറിക്ക് നിർദേശം നൽകി.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം പിടികിട്ടാപ്പുള്ളിയാക്കണമെന്ന എൻഫോഴ്സ്മെൻറ് ആവശ്യം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. ഇതോടെ, സാമ്പത്തിക തട്ടിപ്പു കേസിൽ അന്തിമവിധിക്ക് കാക്കാതെ മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടാം.
ഇന്ത്യയിൽ ഒമ്പതിനായിരം കോടി രൂപ വായ്പ കുടിശ്ശിക വരുത്തിയാണ് മല്യ രാജ്യംവിട്ടത്. ഇയാളെ ഇന്ത്യക്ക് വിട്ടുകിട്ടണമെന്ന ആവശ്യം ലണ്ടൻ കോടതി അംഗീകരിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
