വാവയ്യെ ഒഴിവാക്കാനൊരുങ്ങി ബ്രിട്ടൻ
text_fieldsലണ്ടൻ: ചൈനീസ് മൊബൈൽ നിർമാതാക്കളായ വാവയ്യെ ഒഴിവാക്കാനൊരുങ്ങി ബ്രിട്ടൻ. ഡിസംബർ 31ന് ശേഷം പുതിയ വാവയ് 5 ജി ഉപകരണങ്ങൾ ബ്രിട്ടീഷ് മൊബൈൽ സേവന ദാതാക്കൾ വാങ്ങാൻ പാടില്ലെന്ന് ഡിജിറ്റൽ സെക്രട്ടറി ഒലിവർ ഡൗഡൻ പറഞ്ഞു. നിലവിൽ വാങ്ങിയ ഉപകരണങ്ങൾ 2027നുള്ളിൽ ഒഴിവാക്കണം.
വാവയ്യെ ഒഴിവാക്കുന്നത് എളുപ്പമുള്ള തീരുമാനമായിരുന്നില്ലെന്നും ഇത് രാജ്യത്ത് 5 ജി നടപ്പാക്കുന്നതിനെ ഒരു വർഷം വൈകിപ്പിക്കുമെന്നും ഡൗഡൻ പറഞ്ഞു. വാവയ്യുടെ 2 ജി, 3 ജി, 4 ജി കിറ്റുകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ബാധകമല്ല. വാവയ് ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക നിരോധം ഏർപ്പെടുത്തിയതിെൻറ പിന്നാലെയാണ് ബ്രിട്ടീഷ് നടപടി.
ഹോങ്കോങിൽ ചൈനീസ് സുരക്ഷ നിയമം നടപ്പാക്കുന്നതും ബ്രിട്ടനെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതേസമയം, സുരക്ഷ ഭീഷണിയാണെന്ന വാദം പൂർണമായും തെറ്റാണെന്ന് വാവയ് കമ്പനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.