Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right​നീല...

​നീല പാസ്​പോർട്ടിലേക്ക്​ മടങ്ങി ബ്രിട്ടൻ

text_fields
bookmark_border
priti-patel
cancel

ല​ണ്ട​ൻ: ബ്രി​ട്ട​നും ബ്രി​ട്ടീ​ഷു​കാ​ർ​ക്കും വൈ​കാ​രി​ക അ​ടു​പ്പ​മു​ള്ള നീ​ല പാ​സ്​​പോ​ർ​ട്ട്​ വീ​ണ്ടും വ​രു​ന്നു. യൂ​റോ​പ്യ​ൻ യൂ​നി​യ​​െൻറ ഭാ​ഗ​മാ​യ​തി​നെ തു​ട​ർ​ന്ന്​ ത​ൽ​ക്കാ​ലം വേ​ണ്ടെ​ന്നു​വെ​ച്ച നീ​ല​നി​റ​മാ​ണ്​ നീ​ണ്ട മൂ​ന്നു പ​തി​റ്റാ​ണ്ടി​നു ശേ​ഷം തി​രി​ച്ചെ​ത്തു​ന്ന​ത്. അ​ടു​ത്ത​മാ​സം മു​ത​ൽ നീ​ല പാ​സ്​​പോ​ർ​ട്ട്​ വി​ത​ര​ണം തു​ട​ങ്ങും. 1988 മു​ത​ൽ യൂ​റോ​പ്യ​ൻ യൂ​നി​യ​​െൻറ പൊ​തു​നി​റ​മാ​യ ക​ടും​ചു​വ​പ്പും കാ​പ്പി​യും ക​ല​ർ​ന്ന പാ​സ്​​പോ​ർ​ട്ടാ​ണ്​ ബ്രി​ട്ട​നി​ലും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. അ​ത്യാ​ധു​നി​ക സാ​​ങ്കേ​തി​ക​ത​യോ​ടെ അ​തി​സു​ര​ക്ഷ​യൊ​രു​ക്കി​യാ​ണ്​ പാ​സ്​​പോ​ർ​ട്ട്​ പു​റ​ത്തി​റ​ക്കു​ന്ന​തെ​ന്ന്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി പ്രീ​തി പ​​ട്ടേ​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ​യാ​ണ്​ ബ്രി​ട്ട​ൻ ഔ​ദ്യോ​ഗി​ക​മാ​യി യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ട്ട​ത്.

മാ​ർ​ച്ച്​ ആ​ദ്യ​ത്തോ​ടെ പു​തി​യ പാ​സ്​​പോ​ർ​ട്ട്​ വി​ത​ര​ണം തു​ട​ങ്ങി വ​ർ​ഷം പ​കു​തി​യാ​കു​​ന്ന​തോ​ടെ എ​ല്ലാ പാ​സ്​​പോ​ർ​ട്ടും നീ​ല​നി​റ​ത്തി​ലേ​ക്ക്​ മാ​റ്റു​ക​യാ​ണ്​ ല​ക്ഷ്യം. 1921ലാ​ണ്​ ആ​ദ്യ​മാ​യി ബ്രി​ട്ട​ൻ നീ​ല പാ​സ്​​പോ​ർ​ട്ട്​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇം​ഗ്ല​ണ്ട്, വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡ്, സ്​​കോ​ട്​​ല​ൻ​ഡ്, വെ​യി​ൽ​സ്​ രാ​ജ്യ​ങ്ങ​ളു​ടെ മു​ദ്ര​ക​ൾ ചേ​ർ​ത്തു​വെ​ച്ച​താ​കും മു​ൻ​പേ​ജ്.
ഫ്രഞ്ച്​-ഡച്ച്​ കമ്പനിയായ ജെമാൽറ്റോവിനാണ്​ പുതിയ പാസ്​പോർട്ട്​ നിർമാണത്തിന്​ കരാർ. പോളണ്ടിലെ സ്യൂവിൽ ഇവയുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:britainworld newsmalayalam newsBlue passport
News Summary - Britain back to blue passport-World news
Next Story