െബ്രക്സിറ്റ്: നടപടികൾ ഇൗ മാസം 29ന് ആരംഭിക്കും
text_fieldsലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽനിന്ന് പുറത്തുപോകുന്നതിെൻറ ഒൗദ്യോഗിക പ്രക്രിയകൾ ഇൗ മാസം 29ന് ആരംഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ഇ.യു കൗൺസിൽ പ്രസിഡൻറ് ഡോണൾഡ് ടസ്കിന് ബ്രിട്ടീഷ് അംബാസഡർ ഇതുസംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുമുണ്ട്. രണ്ടു വർഷം നീളുന്ന പ്രക്രിയ െബ്രക്സിറ്റിന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇക്കാര്യത്തിൽ ശുഭാപ്തിവിശ്വാസമാണുള്ളതെന്നും ഡൗണിങ് സ്ട്രീറ്റ് വക്താവ് കൂട്ടിച്ചേർത്തു.
2016 ജൂണിൽ നടന്ന ഹിതപരിശോധനയിൽ യൂറോപ്യൻ യൂനിയൻ വിടാനുള്ള തീരുമാനം ബ്രിട്ടീഷ് ജനത അംഗീകരിച്ച് ഒമ്പതു മാസങ്ങൾക്ക് ശേഷമാണ് പ്രക്രിയകൾ ആരംഭിക്കാനിരിക്കുന്നത്. വോെട്ടടുപ്പിൽ 51.9 ശതമാനം പേരാണ് െബ്രക്സിറ്റിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. െബ്രക്സിറ്റിെൻറ അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന തിരിച്ചടികൾ എന്താണെന്ന് ബ്രിട്ടൻ പൂർണമായും ഇ.യു വിടുന്നതോടെയാണ് വെളിപ്പെടുക. ഇത് 2019 മാർച്ചിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
