ബ്രെക്സിറ്റ് ചര്‍ച്ചകള്‍ക്ക് ഇ.യു തയാര്‍ –മെര്‍കല്‍
text_fieldsബെർലിൻ: ബ്രെക്സിറ്റ് ചര്‍ച്ചകള്‍ക്ക് തടസ്സങ്ങളില്ലെന്നും മുന്‍നിശ്ചയിച്ച പ്രകാരം എപ്പോള്‍ വേണമെങ്കിലും ചര്‍ച്ച തുടങ്ങാന്‍ യൂറോപ്യന്‍ യൂനിയന്‍ തയാറാണെന്നും ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കല്‍. ബ്രിട്ടനിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി തെരേസ മേയുടെ നേതൃത്വത്തിലുള്ള കണ്‍സർവേറ്റിവ് പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം തികക്കാന്‍ കഴിയാതെവന്ന പശ്ചാത്തലത്തിലാണ് മെര്കലിെൻറ പ്രസ്താവന. ബ്രിട്ടനാണ് തയാറെടുപ്പുകള്‍ തുടങ്ങേണ്ടതെന്നും മെര്‍കല്‍ പറഞ്ഞു. ജൂണ്‍ 19നാണ് ചര്‍ച്ചകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ചര്‍ച്ചകള്‍ക്കുശേഷവും ബ്രിട്ടന് മികച്ച പങ്കാളിയായി തുടരുമെന്നാണ് പ്രതീക്ഷയെന്നും മെര്‍കല്‍ കൂട്ടിച്ചേര്‍ത്തു.
