Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രെ​ക്​​സി​റ്റ്​:...

ബ്രെ​ക്​​സി​റ്റ്​: സ​മ​യം നീ​ട്ട​ണ​മെ​ന്ന മേ​യു​ടെ ആ​വ​ശ്യം ത​ള്ളി

text_fields
bookmark_border
theresa-may
cancel
ബ്ര​സ​ൽ​സ്​: ബ്രെ​ക്​​സി​റ്റ്​ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​ൻ മൂ​ന്നു​മാ​സ​ത്തെ സ​മ​യം വേ​ണ​മെ​ന്ന ബ്രി​ട്ടീ​ഷ്​ ​പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യു​ടെ ആ​വ​ശ്യം യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ത​ള്ളി. മേ​യ്​ 22നു​ള്ളി​ൽ ബ്രെ​ക്​​സി​റ്റ്​ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന രീ​തി​യി​ൽ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കാ​നും നി​ർ​ദേ​ശി​ച്ചു. അ​ടു​ത്താ​ഴ്​​ച ബ്രെ​ക്​​സി​റ്റ്​ ക​രാ​റി​ന്മേ​ൽ ന​ട​ക്കു​ന്ന മൂ​ന്നാം വോ​െ​ട്ട​ടു​പ്പി​ൽ എം.​പി​മാ​രു​ടെ പി​ന്തു​ണ നേ​ടി​യ​തി​നു ശേ​ഷം സ​മ​വാ​യ ച​ർ​ച്ച​ക​ളി​ലൂ​ടെ ജൂ​ൺ 30ന​കം യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ടാ​നു​ള്ള ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​മെ​ന്നാ​ണ്​ മേ​യ്​ ക​ണ​ക്കു​കൂ​ട്ടി​യ​ത്. മേ​യി​ൽ യൂ​റോ​പ്യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ടു​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ്രി​ട്ട​ൻ സ​ഖ്യ​ത്തി​ൽ തു​ട​രു​ന്ന പ്ര​ശ്​​ന​മാ​ണെ​ന്ന്​ ഇ.​യു ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​നാ​ൽ മേ​യ്​ 22 വ​രെ സ​മ​യം അ​നു​വ​ദി​ക്കാ​മെ​ന്നും വ്യ​ക്ത​മാ​ക്കി. തു​ട​ർ ച​ർ​ച്ച​ക​ളി​ൽ അ​ന്തി​മ തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​നാ​ണ്​ തീ​രു​മാ​നം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brexittheresa may
News Summary - brexit-world news
Next Story