ബ്രെക്സിറ്റിൽനിന്ന് പിൻവാങ്ങാമെന്ന് കോടതി
text_fieldsഎഡിൻബറ: യൂറോപ്യൻ യൂനിയനിൽനിന്ന് സ്വതന്ത്രമാകാൻ ലക്ഷ്യമിട്ടുള്ള ബ്രെക്സിറ്റിൽനിന്ന് ബ്രിട്ടന് ഏതുനിമിഷവും പിന്മാറാമെന്ന് കോടതി. രാജ്യത്ത് ബ്രെക്സിറ്റ് വിരുദ്ധ നീക്കത്തിന് പുതിയ ഉൗർജം പകർന്ന് സ്കോട്ലൻഡിലെ മുതിർന്ന കോടതിയാണ് വിധി പ്രഖ്യാപിച്ചത്. സ്കോട്ലൻഡ് പാർലമെൻറിലെ അംഗങ്ങളുൾപ്പെടെയാണ് കോടതിയെ സമീപിച്ചിരുന്നത്. ഭരണകക്ഷിയായ കൺസർവേറ്റിവുകളും പ്രതിപക്ഷമായ ലേബറും ഒരുപോലെ വിട്ടുപോകുന്നതിന് അനുകൂലമായതിനാൽ ഇത്തരം വിധികൾക്ക് കാര്യമായ സ്വാധീനമുണ്ടാക്കാനാകില്ലെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
