ബ്രെക്സിറ്റ്: മേയ്ക്കു മുന്നിൽ വെല്ലുവിളികൾ ബാക്കി
text_fieldsലണ്ടൻ: പാർലമെൻറിൽ അവിശ്വാസപ്രമേയം മറികടന്നെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് ഭീഷണി ഒഴിഞ്ഞിട്ടില്ല. ബ്രെക്സിറ്റ് നടപടികൾ പൂർത്തിയാക്കാൻ മതിയായ സമയമില്ല എന്നതാണ് മേയ് നേരിടുന്ന വെല്ലുവിളി. ബ്രെക്സിറ്റ് കരാർ സംബന്ധിച്ച് യൂറോപ്യൻ യൂനിയൻ നേതാക്കളുമായി ചർച്ചക്കായി മേയ് ബ്രസൽസിലെത്തിയിട്ടുണ്ട്.
നവംബറിൽ അംഗീകരിച്ച കരാറിൽ വീണ്ടും അനുരഞ്ജനത്തിന് തയാറല്ലെന്ന് ഇ.യു നേതാക്കൾ നിലപാട് വ്യക്തമാക്കിയിരിക്കെ മേയ്ക്ക് മുന്നോട്ടുള്ള ചുവടുകൾ കടുത്തതാകും. ബ്രെക്സിറ്റ് കരാർ നടപ്പാക്കുന്നതിന് പാർലമെൻറിെൻറ അനുമതി തേടിയുള്ള വോെട്ടടുപ്പ് ജനുവരിയിലേക്ക് മാറ്റിയിരുന്നു.
അവിശ്വാസപ്രമേയം പരാജയപ്പെട്ടതോടെ മേയ്ക്കെതിരായ അട്ടിമറിനീക്കവും പാളി. 117നെതിരെ 200 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെടുത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
