ബ്രെക്സിറ്റ് എളുപ്പം പൂർത്തിയാവില്ലെന്ന് ഇ.യു
text_fieldsബ്രസൽസ്: ബ്രിട്ടൻ കരുതുന്നതുപോലെ ബ്രെക്സിറ്റ് നടപടികൾ എളുപ്പമുള്ളതും വേദനാരഹിതവുമല്ലെന്ന് ഇ.യു ചീഫ് നെഗോഷ്യേറ്റർ മൈക്കിൾ ബേണിയർ. ബ്രെക്സിറ്റ് ബില്ലിന് ബ്രിട്ടൻ 10,000 കോടി യൂറോ നൽകേണ്ടിവരുമെന്ന റിപ്പോർട്ടുകളോട് അദ്ദേഹം പ്രതികരിച്ചില്ല. ബ്രിട്ടനുമായുള്ള സാമ്പത്തിക ഇടപാടുകൾ നയപരമായ രീതിയിൽ തീർപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. യൂറോപ്യൻ യൂനിയൻ ശത്രുത മനോഭാവം സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ വിടുതൽപ്രക്രിയക്കായി ബ്രിട്ടൻ 10,000 കോടി യൂറോ നൽകില്ലെന്ന് ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് വ്യക്തമാക്കി. വ്യവസ്ഥകൾക്കനുസരിച്ചുള്ള തുക നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ബ്രെക്സിറ്റിലേക്ക് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. ഇ.യുവുമായുള്ള ചർച്ചകളിൽ തേൻറത് കടുപ്പമേറിയ നിലപാടായിരിക്കുമെന്ന് അവർ തുറന്നു പ്രഖ്യാപിക്കുകയും ചെയ്തു. ജൂണിൽ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പാർലമെൻറ് പരിച്ചുവിടുന്ന കാര്യം ചർച്ചചെയ്യാൻ മേയ്, എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
