ബ്രെക്സിറ്റ്: വീണ്ടും വോെട്ടടുപ്പ് വേണമെന്ന ആവശ്യം തള്ളി
text_fieldsലണ്ടൻ: ബ്രെക്സിറ്റ് കരാറിൽ വീണ്ടും വോെട്ടടുപ്പ് നടത്തണമെന്ന ആവശ്യം ജനസഭ സ്പീ ക്കർ േജാൺ ബെർകൗ തള്ളി. ബ്രെക്സിറ്റ് കരാറിന്മേൽ രണ്ടുതവണ പാർലമെൻറിൽ നടന്ന വോെട്ടടുപ്പ് പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രധാനമന്ത്രി തെരേസ മേയ് ഒരു അവസരംകൂടി ആവശ്യപ്പെട്ടത്. ആവശ്യം സ്പീക്കർ തള്ളിയതോടെ, യൂറോപ്യൻ യൂനിയൻ വിടുന്നതു സംബന്ധിച്ച ചർച്ചകൾക്കായി മേയ് ഉടൻ മന്ത്രിസഭ അംഗങ്ങളുമായി ചർച്ച നടത്തും.
കരാറിന്മേൽ ജനുവരിയിൽ നടന്ന വോെട്ടടുപ്പിൽ 230 വോട്ടിനും കഴിഞ്ഞയാഴ്ച നടന്ന വോെട്ടടുപ്പിൽ 149 വോട്ടിെൻറ ഭൂരിപക്ഷത്തിനുമാണ് ബ്രെക്സിറ്റ് കരാർ പരാജയപ്പെട്ടത്. മാർച്ച് 29ഒാടെ നടപടികൾ പൂർത്തിയാക്കി ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടണമെന്നാണ് നിയമം.