ബ്രെക്സിറ്റ് നീട്ടാൻ മേയ്ക്ക് അനുമതി; പുതിയ തീയതി ബ്രിട്ടന് തീരുമാനിക്കാം
text_fieldsലണ്ടൻ: ബ്രെക്സിറ്റ് തീയതി മാറ്റാൻ യൂറോപ്യൻ യൂനിയൻ നേതാക്കൾ ബ്രിട്ടന് അനുമതി ന ൽകി. വ്യാഴാഴ്ച രാത്രി നടന്ന എട്ടുമണിക്കൂർ ചർച്ചയിലാണ് തീരുമാനം. ബ്രെക്സിറ്റ് ന ടപടികൾ പൂർത്തിയാക്കാൻ മൂന്നുമാസത്തെ സമയമാണ് തെരേസ മേയ് ഇ.യു നേതാക്കളോട് ആവശ്യപ്പെട്ടത്. എന്നാൽ, യൂറോപ്യൻ പാർലമെൻറ് നടക്കുന്നതിനാൽ അത്രയും സമയം നൽകാനാവില്ലെന്നും മേയ് 22 നകം നടപടികൾ പൂർത്തിയാക്കണമെന്നും ഇ.യു അറിയിച്ചു.
അതേസമയം, അടുത്താഴ്ച പാർലമെൻറിൽ നടക്കുന്ന വോെട്ടടുപ്പിൽ ബ്രെക്സിറ്റ് കരാർ എം.പിമാരെ െകാണ്ട് അംഗീകരിപ്പിച്ചാൽ മാത്രമേ ഇത്രയും സമയം അനുവദിക്കൂവെന്നും വ്യക്തമാക്കി. കരാർ തള്ളുകയാണെങ്കിൽ ഏപ്രിൽ 12ന് പുതിയ കരാർ അവതരിപ്പിക്കണം. അല്ലെങ്കിൽ കരാറില്ലാതെ യൂറോപ്യൻ യൂനിയൻ വിടാൻ തയാറാകണം. അതേസമയം, അടുത്താഴ്ച ബ്രെക്സിറ്റ് കരാർ പാർലമെൻറ് അംഗീകരിക്കുെമന്ന ശുഭാപ്തിയിലാണ് മേയ്.
കരാറില്ലാെത ഇ.യു വിടുന്നത് ബ്രിട്ടനെ സംബന്ധിച്ച് ദേശീയ അടിയന്തരാവസ്ഥക്ക് തുല്യമായതിനാൽ മേയ് അതിനു തയാറാകില്ല. ബ്രസൽസിൽ ഇ.യു നേതാക്കളുമായുള്ള ചർച്ച പൂർത്തിയാക്കി മേയ് ഇന്ന് ബ്രിട്ടനിലേക്ക് തിരിക്കും. ബ്രിട്ടന് കീറാമുട്ടിയായി മാറിയ ബ്രെക്സിറ്റിന് അടുത്താഴ്ചയോടെ പരിഹാരം കാണാൻ കഴിയുമെന്നും മേയ് പറഞ്ഞു.