െബ്രക്സിറ്റ്: യൂറോപ്യൻ യൂണിയൻ അധികാരികൾ ഒപ്പുവെച്ചു
text_fieldsബ്രസൽസ്: ബ്രിട്ടീഷ് രാജ്ഞി അംഗീകാരം നൽകി, യൂറോപ്യൻ യൂനിയൻ (ഇ.യു) ആസ്ഥാനമായ ബ്ര സൽസിലേക്ക് അയച്ച െബ്രക്സിറ്റ് കരാറിൽ ഉന്നത ഇ.യു ഉദ്യോഗസ്ഥർ ഒപ്പിട്ടു.
ശേഷം ഇരു ഭാഗത്തുനിന്നുമുള്ള പ്രതിനിധികളുടെ അകമ്പടിയോടെ ലണ്ടനിലേക്ക് തിരിച്ചുെകാ ണ്ടുപോയ കരാറിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തുല്യം ചാർത്തി വീണ്ടും ബ്രസൽസിലേക്ക് അയക്കുന്നതോടെ ഇ.യു വേർപിരിയലിൽ ബ്രിട്ടെൻറ ഭാഗത്തുനിന്നുള്ള രേഖാപരമായ നടപടികൾ പൂർത്തിയാവും.
ബുധനാഴ്ച കരാറിന് ഇ.യു പാർലമെൻറ് അംഗീകാരം നൽകുകയും പിറ്റേന്ന് അംഗരാജ്യങ്ങളുടെ പ്രതിനിധികൾ ഇത് എഴുതി നൽകുകയും ചെയ്യും. ഇതും പൂർത്തിയായി കഴിഞ്ഞാൽ ജനുവരി 31 വെള്ളിയാഴ്ച, യൂറോപ്യൻ യൂനിയനിലെ ബ്രിട്ടെൻറ അവസാന ദിനമായിരിക്കും.
‘‘ഇ.യുവിൽനിന്നുള്ള ബ്രിട്ടെൻറ വേർപെടൽ കരാറിൽ ചാൾസ് മിഷേലും ഞാനും ഒപ്പുവെച്ചു. ഇതോടെ ഞങ്ങളുടെ പാർലമെൻറിെൻറ മുന്നിൽ കരാർ അംഗീകാരത്തിനായി എത്തും.’’ -യൂറോപ്യൻ കമീഷൻ പ്രസിഡൻറ് വോൻഡേർ ലിയെൻ ട്വീറ്റ് ചെയ്തു. ഒഴിവാക്കാൻ കഴിയാത്ത കാര്യമാണ് സംഭവിച്ചതെന്നും എങ്കിലും ഞങ്ങളുടെ സൗഹൃദം തുടരുെമന്നുമാണ് യൂറോപ്യൻ കൗൺസിൽ പ്രസിഡൻറ് മിഷേൽ അഭിപ്രായപ്പെട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
