Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2019 2:49 AM GMT Updated On
date_range 19 Oct 2019 4:47 AM GMTബ്രെക്സിറ്റ് കരാർ ഇന്ന് പാർലമെൻറിൽ
text_fieldsലണ്ടൻ: യൂറോപ്യൻ യൂനിയനുമായി(ഇ.യു) പുതിയ കരാറിൽ ധാരണയായതിനു ശേഷം ബ്രിട്ടീഷ് പ്രധാ നമന്ത്രി ബോറിസ് ജോൺസൺ ബ്രസൽസിൽനിന്ന് മടങ്ങിയെത്തി. കരാറിന് പാർലമെൻറിെൻറ പിന്തുണ നേടാനാകുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം. ശനിയാഴ്ചയാണ് പുതിയ കരാറിൽ പാർലമെൻറിൽ വോട്ടെടുപ്പ് നടക്കുക. 650 അംഗ പാർലമെൻറ് സീറ്റിൽ ഭരണകക്ഷിയായ കൺസർവറ്റിവ് പാർട്ടിക്ക് ഭൂരിപക്ഷം നേടാനാവില്ലെന്നിരിക്കെ, മറ്റു പാർട്ടികളുടെയും സ്വതന്ത്ര എം.പിമാരുടെയും പിന്തുണയുറപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് ബോറിസ്.
അംഗങ്ങളുടെ പിന്തുണ നേടാനുള്ള പ്രചാരണം വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റഅബ് ഏറ്റെടുത്തിട്ടുണ്ട്. പ്രതിപക്ഷമായ ലേബർ പാർട്ടിയിലെ അംഗങ്ങളെയും നേരത്തേ കൺസർവേറ്റിവ് പാർട്ടിയിൽനിന്ന് പുറത്താക്കിയവരെയും ആശ്രയിച്ചിരിക്കും കരാറിെൻറ ഭാവി.
ലേബർപാർട്ടിക്ക് 244 അംഗങ്ങളാണുള്ളത്. അതിൽ 20 പേർ ബ്രെക്സിറ്റ് അനുകൂലികളാണ്. കാര്യങ്ങൾ അനുകൂലമായാൽ ഒക്ടോബർ 31ന് ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽനിന്ന് വിടവാങ്ങും. മുൻപ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ച മൂന്നു കരാറുകളും പാർലമെൻറ് തള്ളിയതാണ്. കരാർ തള്ളിയാൽ, ബ്രെക്സിറ്റ് നീട്ടുകയേ നിർവാഹമുള്ളൂ. ഇക്കാര്യത്തിൽ 27അംഗരാജ്യങ്ങളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് യൂറോപ്യൻ കൗൺസിൽ പ്രസിഡൻറ് ഡോണൾഡ് ടസ്ക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

Next Story