Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രി​ട്ട​ന് വിട നൽകി​...

ബ്രി​ട്ട​ന് വിട നൽകി​ യൂ​റോ​പ്യ​ൻ യൂനിയൻ; ബ്ര​ക്​​സി​റ്റിന് അംഗീകാരം

text_fields
bookmark_border
brexit
cancel

ബ്രസൽസ്: യൂ​റോ​പ്യ​ൻ യൂ​നി​യ​നുമായുള്ള ബന്ധം ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കുന്ന​ ബ്ര​ക്​​സി​റ്റ ്​ ഉടമ്പടിക്ക് യൂ​റോ​പ്യ​ൻ പാർലമെന്‍റിന്‍റെ അംഗീകാരം. 683 അംഗ പാർലമെന്‍റിൽ 621 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചു. 49 പ േർ എതിർത്ത് വോട്ട് ചെയ്തപ്പോൾ 13 പേർ വിട്ടുനിന്നു.

ഉടമ്പടിയിലെ വ്യവസ്ഥകൾക്ക് യൂ​റോ​പ്യ​ൻ പാർലമെന്‍റ് അംഗ ീകാരം നൽകിയതോടെ ബ്ര​ക്​​സി​റ്റ്​ നടപടികൾ പൂർത്തിയായി. പരമ്പരാഗത സ്കോട്ടിഷ് ഗാനമായ 'ഒാൾഡ് ലാങ് സൈനെ' ആലപിച്ചാണ ് ബ്രിട്ടന് യൂ​റോ​പ്യ​ൻ യൂ​നി​യ​നിൽ നിന്ന് വിട നൽകിയത്. ജനുവരി 31 രാത്രി 11 മണിക്കാണ് ബ്ര​ക്​​സി​റ്റ്​ യാഥാർഥ്യമാകുന്നത്.

യൂറോപ്യൻ പാർലമെന്‍റിൽ 73 പേരാണ് ബ്രിട്ടൻ പ്രതിനിധികൾ. ഇവരുടെ അവസാന സമ്മേളനമായിരുന്നു ബുധനാഴ്ച. 31ന് ബ്രെക്സിറ്റ് നടപ്പായാലും 11 മാസം പരിവർത്തനകാലമാണ്. ഇരുപക്ഷവും തമ്മിലുള്ള വ്യാപാര കരാറുകളും മറ്റും ചർച്ച ചെയ്താകും അന്തിമ തീരുമാനം.

യൂ​റോ​പ്യ​ൻ യൂ​നി​യ​നുമായുള്ള ബന്ധം അ​വ​സാ​നി​പ്പി​ച്ച്​ ബ്ര​ക്​​സി​റ്റ്​ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ ബ്രി​ട്ടീഷ് പാർലമെന്‍റ്​ തീ​രു​മാ​ന​ത്തി​ന് എ​ലി​സ​ബ​ത്ത്​ രാ​ജ്​​ഞി​ അം​ഗീ​കാ​രം നൽകിയിരുന്നു. രാ​ജ്​​ഞി ഒ​പ്പു​വെ​ച്ചതോടെ​ ബി​ൽ നി​യ​മ​മാ​യി.

യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ൽ ​നി​ന്ന്​ വേ​ർ​പി​രി​യാ​നു​ള്ള ഹി​ത​പ​രി​ശോ​ധ​ന ബ്രി​ട്ട​നി​ൽ 2016ലാ​ണ്​ ന​ട​ന്ന​ത്. 51.9 ശതമാനം പേർ ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടണമെന്നും 48.1 ശതമാനം പേർ മറിച്ചും വിധിയെഴുതുകയായിരുന്നു. അ​ന്നു​തൊ​ട്ട്​ അ​ര​ങ്ങേ​റി​യ​ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ്​ ബ്ര​ക്​​സി​റ്റ്​ യാ​ഥാ​ർ​ഥ്യ​മാ​വു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:britaineuropean unionbrexitEuropean Parliamentworld newsMalayalam News
News Summary - Brexit deal approved by European Parliament european union -World News
Next Story