Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

ബ്രെ​ക്​​സി​റ്റാ​യി​ല്ലെങ്കിലും ബ്രി​ട്ട​ന്​ പു​തി​യ പാ​സ്​​േ​പാ​ർ​ട്ട്​

text_fields
bookmark_border
uk-passport
cancel
camera_alt??????????? ?????? ?????????? ???????????????

ല​ണ്ട​ൻ: ബ്രെ​ക്​​സി​റ്റ്​ അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു​പോ​വു​ക​യാ​ണെ​ങ്കി​ലും യൂ​റോ​പ്യ​ൻ യൂ​നി​​യ​​െൻ റ പേ​രി​ല്ലാ​തെ ക​ടും നീ​ല​നി​റ​ത്തി​ലു​ള്ള പു​തി​യ പാ​സ്​​പോ​ർ​ട്ട്​ പു​റ​ത്തി​റ​ക്കി ബ്രി​ട്ട​ൻ. മാ​ർ​ച ്ച്​ 30 മു​ത​ലാ​ണ്​ പു​തി​യ പാ​സ്​​പോ​ർ​ട്ട്​ ഇ​റ​ക്കി​യ​ത്.
എ​ന്നാ​ൽ, സ്​​റ്റോ​ക്ക്​ തീ​ർ​ന്ന​േ​താ​ടെ ചി​ല​ർ​ക്ക്​ പ​ഴ​യ പാ​സ്​​പോ​ർ​ട്ടാ​ണ്​ ല​ഭി​ച്ച​തെ​ന്നും പ​രാ​തി​യു​ണ്ട്. മാ​ർ​ച്ചോ​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ട​ണ​മെ​ന്നാ​യി​രു​ന്നു ച​ട്ടം.

എ​ന്നാ​ൽ, അ​ത്​ തീ​രു​മാ​ന​മാ​കാ​തെ വൈ​കു​ക​യാ​ണ്. ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ ജൂ​ൺ 30 വ​രെ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും വേ​ണ​മെ​ങ്കി​ൽ ഒ​രു വ​ർ​ഷ​മെ​ടു​ക്കാ​മെ​ന്ന്​ ഇ.​യു മ​റു​പ​ടി ന​ൽ​കി​യ​തെ​ന്നു​മാ​ണ്​ ഏ​റ്റ​വും പു​തി​യ വാ​ർ​ത്ത. പു​തി​യ പാ​സ്​​പോ​ർ​ട്ടി​നെ കു​റി​ച്ച്​ ബ്രി​ട്ടീ​ഷ്​ ജ​ന​ത​ക്ക്​ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണ്.

ഇ.​യു സ​ഖ്യ​ത്തി​ൽ തു​ട​രു​ന്ന​തി​നി​ടെ എ​ന്തി​നാ​ണീ പാ​സ്​​പോ​ർ​ട്ട്​ എ​ന്നാ​ണ്​ ചി​ല​രു​ടെ ചോ​ദ്യം. 1988 മു​ത​ലാ​ണ്​ ബ്രി​ട്ട​ൻ ക​ടും​ചു​വ​പ്പും കാ​പ്പി​യും ക​ല​ർ​ന്ന നി​റ​ത്തി​ലു​ള്ള യൂ​റോ​പ്യ​ൻ യൂ​നി​യ​​െൻറ പേ​രു​വെ​ച്ച പാ​സ്​​പോ​ർ​ട്ട്​ പു​റ​ത്തി​റ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brexituk passporttheresa may.
News Summary - brexit britain new passport-world news
Next Story