Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭീകരാക്രമണത്തിൽ...

ഭീകരാക്രമണത്തിൽ നടുങ്ങി ബ്രെൻറ​െൻറ ജന്മഗ്രാമം

text_fields
bookmark_border
ഭീകരാക്രമണത്തിൽ നടുങ്ങി ബ്രെൻറ​െൻറ ജന്മഗ്രാമം
cancel

കാൻബറ: ന്യൂസിലൻഡിലെ പള്ളികളിൽ നടന്ന കിരാതമായ ആക്രമണത്തിൽ നടുക്കം പൂണ്ട്​ ആക്രമിയുടെ ജന്മനാട്​. ആസ്​ട്രേലിയയ ിലെ ഗ്രാഫ്​റ്റൺ ഗ്രാമത്തിലാണ്​ കൂട്ടക്കൊല നടത്തിയ ​​ബ്ര​​െൻറൻ ടാറൻറ്​ ജനിച്ചുവളർന്നത്​. ​ഗ്രാഫ്​റ്റണിലെ ഹൈസ്​കൂളിലായിരുന്നു ടാറൻറി​​​െൻറ വിദ്യാഭ്യാസം.

ക്ലാസിലെ കോമാളിയായിരുന്നു ടാറൻറ്​ എന്നാണ്​ സഹപാഠികൾ നൽകുന്ന വിവരം. എന്നാൽ, അക്രമവാസനയുള്ള കുട്ടിയായിരുന്നു ടാറൻറ്​ എന്നും സഹപാഠികളുമായി എപ്പോഴും കലഹിച്ചിരുന്നതായും സ്​കൂളിലെ ജീവനക്കാർ ഒാർക്കുന്നു. ഹൈസ്​കൂൾ വിദ്യാഭ്യാസത്തിനു ശേഷം ടാറൻറ് ഒരു ഫിറ്റ്​നസ്​ സ​​െൻററിലെ ട്രെയിനറായി ചേർന്നു. 2011ൽ പിതാവി​​​െൻറ മരണശേഷം താനൊരു ഭീകരനാണെന്നും ലക്ഷ്യം നേടേണ്ടതുണ്ടെന്നും ടാറൻറ് ​സമൂഹ മാധ്യമത്തിൽ പോസ്​റ്റ്​ ചെയ്​തു.

ഫിറ്റ്​നസ്​ ട്രെയിനറായിരിക്കെ, കുട്ടികൾക്കായി അത്​ലറ്റിക്​ മത്സരങ്ങളും നടത്തിയിരുന്നതായി സിഡ്​നി മോണിങ്​ ഹെറാൾഡ്​ റിപ്പോർട്ട്​ ചെയ്​തു. 2012 ലാണ്​ രാജ്യം വിടുന്നത്​. അതിനുശേഷം വല്ലപ്പോഴുമാണ്​ ആസ്​ട്രേലിയയിലെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terror attackworld newsChristchurch attackBrenton Tarrant
News Summary - Brenton Tarrant, the Suspect Behind Christchurch Terror Attack- World news
Next Story