ലോകപ്രശസ്ത റോക് ക്ലൈംബർ ബ്രാഡ് ഗോബ്രൈറ്റ് സാഹസികതക്കിടെ വീണ് മരിച്ചു
text_fieldsമെക്സികോ സിറ്റി: ലോക പ്രശസ്ത റോക് ക്ലൈംബർ ബ്രാഡ് ഗോബ്രൈറ്റ് മെക്സികോയിൽ സാഹസിക പരിപാടിക്കിടെ വീണ ് മരിച്ചു. വടക്കൻ മെക്സികോയിലെ മോണ്ടെറി പ്രദേശത്തെ എൽ പോട്രെറോ ചികോ കൊടുമുടിയിലെ കിഴക്കാംതൂക്കായ ഭാഗ ത്ത് ബുധനാഴ്ചയായിരുന്നു അപകടമെന്ന് മെക്സികൻ അധികൃതർ അറിയിച്ചു.
കാലിഫോർണിയയിൽ നിന്നുള്ള 31കാരനായ ഗോബ്രൈറ്റ് 300 മീറ്റർ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. അമേരിക്കക്കാരനായ എയ്ഡൻ ജേക്കബ്സണിനൊപ്പം (26) രണ്ട് ദിവസം കൊണ്ട് കൊടുമുടിയുടെ മുകളിലെത്തിയ ശേഷം തിരിച്ചിറങ്ങുേമ്പാളായിരുന്നു അപകടം.
പാറയുടെ കുത്തനെയുള്ള ഭാഗത്തുകൂടി ഒറ്റ കയറിൽ തൂങ്ങി താഴേക്ക് ഇറങ്ങി വരുേമ്പാൾ (ഇരുവരുടെയും ശരീരഭാരം പരസ്പരം ബാലൻസ് നൽകുന്ന സിമുൽ-റാപ്പല്ലിങ് രീതി) പിടിവിട്ട് താഴെ വീഴുകയായിരുന്നു.
ഇരുവരും താേഴക്ക് പോയെങ്കിലും പാറയുടെ തള്ളി നിൽക്കുന്ന ഭാഗത്തുണ്ടായിരുന്ന കുറ്റിച്ചെടിയിലേക്ക് പതിച്ചതിനാൽ ജേക്കബ്സണിന് രക്ഷപ്പെടാനായി. കാലിനും ശരീരത്തിനും സാരമായി പരിക്കേറ്റ ജേക്കബ്സൺ ചികിത്സയിലാണ്. ‘ഗോബ്രൈറ്റിനേക്കാൾ അൽപം മുകളിലായിരുന്നു ഞാൻ. ഞാൻ ഇടതുവശത്തും ഗോബ്രൈറ്റ് വലതുവശത്തും. പെട്ടന്നാണ് താഴേക്ക് പതിച്ചത്’- മറ്റൊരു അമേരിക്കൻ ക്ലൈംബറായ റിയാൻ ബോറിസിന് അയച്ച സന്ദേശത്തിൽ ജേക്കബ്സൺ പറഞ്ഞു.
സുരക്ഷാ സംവിധാനങ്ങളില്ലാതെ വലിയ പാറക്കെട്ടുകൾ കീഴടക്കിയതിലുടെയാണ് ഗോബ്രൈറ്റ് ശ്രദ്ധേനായത്. 2017ൽ കാലിഫോർണിയയിലെ യോസ്മൈറ്റ് നാഷണൽ പാർക്കിലുള്ള എൽ കാപ്റ്റൻ കൊടുമുടി റെക്കോർഡ് വേഗത്തിൽ കയറിയതാണ് ഗോബ്രൈറ്റിനെ പ്രശസ്തിയിലേക്ക് ഉയർത്തിയത്.