Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.കെയിൽ 13 വയസുകാരൻ...

യു.കെയിൽ 13 വയസുകാരൻ കോവിഡ്​ ബാധിച്ച്​ മരിച്ചു; 24 മണിക്കൂറിൽ 381 മരണം

text_fields
bookmark_border
Kings College Hospital in London
cancel
camera_altCredit: EPA

ലണ്ടൻ: യു.കെയിൽ 13 വയസുകാരൻ കോവിഡ്​ 19 ബാധിച്ചു മരിച്ചു. സൗത്​ വെസ്റ്റ്​ ലണ്ടനിലെ ബ്രിക്​സ്റ്റൺ സ്വദേശിയായ ഇസ്​മയിൽ മുഹമ്മദ്​ അബ്​ദുൽ വഹാബാണ്​ മരിച്ചത്​. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്​ നേരിട്ടതിനെ തുടർന്ന്​ കിങ്​സ്​ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. നിലവിൽ യു.കെയിലെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ്​ ഇരയാണ്​ ഇസ്​മയിൽ.

വൈറസ്​ ബാധയേറ്റ സാഹചര്യത്തിൽ കുടുംബാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിക്കുന്നതിൽ നിന്ന്​ വിലക്കിയതിനാൽ മാതാവും ആറ്​ സഹോദരങ്ങളും വീട്ടുനിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അവൻ പൂർണ്ണ ആരോഗ്യവാനായിരുന്നുവെന്ന്​ കുടുംബം പറഞ്ഞു. ഇസ്​മയിലി​​​​െൻറ പിതാവ്​ കാൻസർ ബാധിച്ച്​ ഇൗയിടെയാണ്​ മരിച്ചത്​.

ഇവരുടെ കുടുംബ സുഹൃത്തായ മാർക്​ സ്​റ്റെഫേഴ്​സൺ കുട്ടിയുടെ സംസ്​കാര ചടങ്ങുകൾക്കായി ഗോഫണ്ട്​മി സൈറ്റിൽ ഫണ്ടിങ്​ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്​. കോവിഡ്​ 19​​​െൻറ രോഗലക്ഷണങ്ങൾ ഇസ്​മയിൽ കാണിച്ചിരുന്നതായും അവന്​ ശ്വാസമെടുക്കുന്നതിന്​ ബുദ്ധിമുട്ട്​ നേരിട്ടിരുന്നതായും ഗോഫണ്ട്​മിയിൽ നൽകിയ പ്രസ്​താവനയിൽ പറയുന്നു. "അവന്​ യാതൊരു ആരോഗ്യ പ്രശ്​നവുമുണ്ടായിരുന്നില്ല. ഞങ്ങൾ ആകെ തകർന്നിരിക്കുകയാണ്​. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് വ​െൻറിലേറ്ററിൽ വെച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാവിലെ ലോകത്തോട്​ വിടപറഞ്ഞു " - കുടുംബം മകനെ കുറിച്ച്​ പറഞ്ഞു.

ഇസ്മയിലി​​​െൻറ മൃതദേഹം കുടുംബത്തിന്​ വിട്ടുനൽകിയിട്ടില്ല. ആരോഗ്യ പ്രശ്​നങ്ങളൊന്നുമില്ലാത്തതിനാൽ അവനെ പോസ്റ്റ്​മോർട്ടം ചെയ്യണമെന്നാണ്​ കിങ്​സ്​ ആശുപത്രി അധികൃതർ പറയുന്നത്​.

കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ മരണമായി വാർത്തകൾ വന്നിരുന്നത്​ ഇറ്റാലിയൻ വംശജനായ ലൂക്ക ഡി നിക്കോളയുടേതായിരുന്നു. 19 വയസുകാരനായ ലൂക്കയുടെ പിതാവ്​ മകന്​ ആദരാഞ്ജലി അർപ്പിച്ച്​ കൊണ്ട്​ കുറിച്ച വാക്കുകൾ ബ്രിട്ടീഷ്​ മാധ്യമങ്ങൾ പുറത്തുവിടുകയുണ്ടായി. നോർത്ത്​ മിഡിൽസെക്​സ്​ ആശുപത്രിയിൽ വെച്ചായിരുന്നു അവ​​​​െൻറ അന്ത്യം. ലൂക്ക കോവിഡ്​ ബാധിക്കുന്നതിന്​ മുമ്പ്​ പൂർണ്ണ ആരോഗ്യവാനായിരുന്നുവെന്ന്​ അവ​​​​െൻറ കുടുംബം അറിയിച്ചിരുന്നു.

യു.കെയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 381 പേരാണ്​ മരിച്ചത്​. ഇന്നലെ റിപ്പോർട്ട്​ ചെയ്​തതിനേക്കാൾ 181 പേരുടെ മരണമാണ്​​ കൂടുതൽ റിപ്പോർട്ട്​ ചെയ്യപ്പെട്ടിരിക്കുന്നത്​. ഇതിൽ പലരും രോഗ ബാധയേൽക്കുന്നതിന്​ മുമ്പ്​ ആരോഗ്യ പ്രശ്​നങ്ങളൊന്നും കാണിക്കാത്തവരായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്​. ഇതുവരെ 1651 പേരാണ്​ യു.കെയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona viruscovid 19covid death​Covid 19
News Summary - Boy, 13, dies after testing positive for coronavirus in UK-world news
Next Story