Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2020 11:37 AM GMT Updated On
date_range 27 March 2020 11:53 AM GMTബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് കോവിഡ്
text_fieldsലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
24 മണിക്കൂറിനിടെ തനിക്ക് നേരിയ ലക്ഷണങ്ങൾ പ്രകടമായെന്നും ഇതേതുടർന്ന് പരിശോധിച്ചപ്പോൾ കൊറോണ സ്ഥിരീകരിച്ചെന്നും ബോറിസ് ട്വിറ്ററിലൂടെ അറിയിച്ചു. സ്വയം ക്വാറന്‍റൈനിലാണ്. ഈ വൈറസിനെ തുരത്താൻ വീഡിയോ കോൺഫറൻസിങ് വഴി സർക്കാറിനെ നയിക്കും -ട്വീറ്റിൽ പറയുന്നു.
ബ്രിട്ടനിൽ ഇതുവരെ 11,658 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 578 പേർ മരണത്തിന് കീഴടങ്ങി.
Next Story