തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബ്രെക്സിറ്റിന്‍റെ ‘തളർവാതം’ മാറ്റുമെന്ന് ബോറിസ് ജോൺസൺ
text_fieldsലണ്ടൻ: അടുത്ത മാസം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ താൻ വിജയിക്കുകയാണെങ്കിൽ ബ്രെക്സിറ്റിന്‍റെ ‘തളർവാതം’ മാറ്റ ുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. എന്നാൽ, പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ വിജയം ബ്രെക്സിറ്റ് വീണ് ടും നീട്ടിക്കൊണ്ടുപോകുമെന്നും ജോൺസൺ പറഞ്ഞു.
ബോറിസ് ജോൺസൺ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി എലിസബത്ത് രാജ്ഞിയെ കണ്ടതോടെ ഡിസംബർ 12ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് നടപടികൾക്ക് ഒൗദ്യോഗിക തുടക്കമായി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 20 മിനുട്ടോളം നീണ്ടു.
യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാനുള്ള ബ്രിട്ടന്‍റെ തീരുമാനമായ ബ്രെക്സിറ്റ് നടപ്പാക്കുന്ന തീയതി അടുത്ത ജനുവരി 31 വരെ നീട്ടാൻ യൂറോപ്യൻ യൂണിയൻ അനുവദിച്ചിരുന്നു. ബ്രിട്ടീഷ് പാർലമെന്‍റിന്‍റെ അഭ്യർഥനയും ബ്രിട്ടനിലെ രാഷ്ട്രീയ സാഹചര്യവും പരിഗണിച്ചാണ് യൂറോപ്യൻ യൂണിയൻ അനുവാദം നൽകിയത്.
പാർലമെന്‍റിൽ ഭൂരിപക്ഷം നേടാനുള്ള ബോറിസ് ജോൺസന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് ഡിസംബറിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്. വീണ്ടും അധികാരത്തിലെത്താനും ബ്രെക്സിറ്റ് കുരുക്കഴിക്കാനും കഴിയുമെന്നാണ് ബോറിസ് ജോൺസന്‍റെയും ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെയും പ്രതീക്ഷ.