Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആരോഗ്യനില മെച്ചപ്പെട്ടു; ബോറിസ് ജോൺസനെ ഐ.സി.യുവിൽനിന്ന് മാറ്റി
text_fieldsbookmark_border
ലണ്ടൻ: കോവിഡ് ബാധിതനായി ലണ്ടനിലെ സെൻറ് തോമസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത് രി ബോറിസ് ജോൺസെൻറ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇതേത്തുടർന്ന് ഇദ്ദേഹത്തെ ഐ.സി.യുവിൽനിന്ന് മാറ്റി. എന്നാൽ ആശുപത്രിയിൽ തുടരും.
കോവിഡ് സ്ഥിരീകരിച്ച് 10 ദിവസം വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു ജോൺസൺ. ആരോഗ്യനില മോശമായതിനെ തുടർന്ന് ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മൂന്നു ദിവസം അദ്ദേഹം ഐ.സി.യുവിൽ കഴിഞ്ഞു.
പ്രധാനമന്ത്രിക്ക് ന്യൂമോണിയ ബാധിച്ചിട്ടില്ലെന്നും മെഡിക്കൽ സ്റ്റാഫിെൻറ സഹായത്തോടെ എഴുന്നേൽക്കാനും നടക്കാനും സാധിക്കുന്നുണ്ടെന്നും വെൻറിലേറ്റർ ആവശ്യമില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
Next Story
