Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right​െബ്രക്​സിറ്റ്​...

​െബ്രക്​സിറ്റ്​ ഫെബ്രുവരിവരെ നീട്ടിയേക്കും

text_fields
bookmark_border
​െബ്രക്​സിറ്റ്​ ഫെബ്രുവരിവരെ നീട്ടിയേക്കും
cancel

ലണ്ടൻ: ​െബ്രക്​സിറ്റ്​ വീണ്ടും നീളുമെന്ന് സൂചന. ​െബ്രക്​സിറ്റ്​ കരാറിന്​ പാർലമ​​െൻറി​​​െൻറ അംഗീകാരം നേടിയെ ടുക്കാൻ ബ്രിട്ടീഷ്​ പ്രധാന​മന്ത്രി ബോറിസ്​ ജോൺസണ്​ സാധിക്കാതെ വന്നാൽ ​െബ്രക്​സിറ്റ്​ നടപ്പാക്കുന്നത്​ അട ുത്ത വർഷം ജനുവരി 31 വരെ വൈകിപ്പിക്കാനാണ്​ യൂറോപ്യൻ യൂനിയൻ (ഇ.യു) തീരുമാനം. കരാർ നേരത്തെ അംഗീകരിക്കപ്പെട്ടാൽ ഈ വർഷം തന്നെ ബ്രിട്ടന്​ ഇ.യു വിടാനുമാകും.

​െബ്രക്​സിറ്റ്​ കരാർ പാർലമ​​െൻറിൽ അവതരിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ നീക്കം തുടർച്ചയായി പരാജയപ്പെടുന്ന പശ്ചാത്തലത്തിലാണ്​ യൂറോപ്യൻ യൂനിയൻ ഇടപെടുന്നത്​. കഴിഞ്ഞ ദിവസം കരാർ പാർലമ​​െൻറിനു മുമ്പിൽ അവതരിപ്പിക്കാൻ ബോറിസ്​ ​ജോൺസൺ ശ്രമിച്ചുവെങ്കിലും പ്രതിപക്ഷം ഒന്നാ​യ​േതാടെ പരാജയപ്പെടുകയായിരുന്നു. പകരം, ​െബ്രക്​സിറ്റ്​ നീട്ടണമെന്ന ബദൽ കരാറിന്​ സഭ അംഗീകാരം നൽകുകയും ചെയ്​തു. ഇതോടെ, കരാർ പാസായാലും ഇല്ലെങ്കിലും ഒക്​ടോബർ 31ന്​ യൂറോപ്യൻ യൂനിയനിൽനിന്ന്​ വിട്ടുപോരുമെന്ന ജോൺസ​​​െൻറ കടുത്ത നിലപാട്​ ഉപേക്ഷിക്കേണ്ട സ്​ഥിതിയാണ്​.

നേരത്തെ പ്രഖ്യാപിച്ച ദിനത്തിലേക്ക്​ ഇനി ഒമ്പതുനാൾ മാത്രം ശേഷിക്കെ ബ്രിട്ടനിൽ കടുത്ത അനിശ്ചിതത്വം തുടരുകയാണ്​. ​െബ്രക്​സിറ്റ്​ നടപ്പാക്കു​േമ്പാൾ ഇരുവിഭാഗവും പാലിക്കേണ്ട വ്യവസ്​ഥകൾ സംബന്ധിച്ച കരാറാണ്​ ഒന്നാമത്തെ കീറാമുട്ടി. നേരത്തെ മുൻ പ്രധാനമന്ത്രി തെരേസ മേയും ഇപ്പോൾ ബോറിസ്​ ജോൺസണും അവതരിപ്പിച്ച കരാറുകൾ പ്രതിപക്ഷത്തെ തൃപ്​തിപ്പെടുത്തുന്നില്ല. പകരം പുതിയ കരാർ അവതരിപ്പിക്കാനാകില്ലെന്ന്​​ ബോറിസ്​ ജോൺ​സ​ണും നിലപാട് അറിയിച്ചുകഴിഞ്ഞു​. എന്നാൽ, കരാറില്ലാതെ ​െബ്രക്​സിറ്റ്​ നടപ്പാക്കുന്നത്​ അംഗീകരിക്കില്ലെന്ന്​ പ്രതിപക്ഷം പറയുന്നു. കരാറില്ലാ ​െബ്രക്​സിറ്റ്​ സംഭവിക്കാതിരിക്കാൻ ഒക്​ടോബർ 31 എന്ന അവധി നീട്ടിയെടുക്കാൻ കഴിഞ്ഞ ദിവസം പാർലമ​​െൻറ്​ ​പ്രമേയം പാസാക്കിയിരുന്നു. അവധി നീട്ടാൻ യൂറോപ്യൻ യൂനിയന്​ കത്തെഴുതണമെന്ന്​ പ്രധാനമന്ത്രിയോട്​ ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം. ഇ.യു നേതൃത്വവുമായി ചർച്ചയാകാമെന്ന്​ ജോൺസൺ വ്യക്​തമാക്കിയെങ്കിലും ഇതേ ആവശ്യവുമായി അയച്ച കത്തിൽ പ്രധാനമന്ത്രി ഒപ്പുവെക്കാത്തത്​ പ്രശ്​നങ്ങൾക്കിടയാക്കിയിരുന്നു. ഇതോടൊപ്പം, ജനുവരി 31 വരെ ദീർഘിപ്പിക്കുന്നതിനെ എതിർത്ത്​ മറ്റൊരു കത്തും അദ്ദേഹം അയച്ചു. പ്രതിസന്ധി പരിഹരിക്കാനുള്ള അവസാനവട്ട ശ്രമങ്ങൾ പുരോഗമിക്കുകയാണ്​.

യൂറോപ്യൻ യൂനിയനിൽനിന്ന്​ ബ്രിട്ടൻ വിട്ടുപോരാൻ ആവശ്യപ്പെടുന്ന ​െബ്രക്​സിറ്റിന്​ 2016ലാണ്​ ബ്രിട്ടീഷ്​ ജനത അംഗീകാരം നൽകുന്നത്​. ​െബ്രക്​സിറ്റ്​ വേണോയെന്ന്​ ഒരിക്കൽകൂടി ഹിതപരിശോധന നടത്തണമെന്ന ആവശ്യത്തിനും രാജ്യത്ത്​ അംഗീകാരമേറുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boris johnsonworld newsBrexit deal
News Summary - Boris Johnson battles to save Brexit deal - World news
Next Story