‘ബോംബ് ടു ബ്രിസ്ബെയ്ൻ’: സുരക്ഷാ ഉദ്യോഗസ്ഥരെ കുഴപ്പിച്ച് ഇന്ത്യക്കാരിയുടെ ബാഗ്
text_fieldsബ്രിസ്ബെയ്ൻ: ആസ്ട്രേലിയയിലെ ബ്രസ്ബെയ്ൻ വിമാനത്താവളത്തിൽ എത്തിയ ഇന്ത്യക്കാരിയുടെ ബാഗ് സൃഷ്ടിച്ച പ്രശ്നങ്ങൾ ചില്ലറയല്ല. ‘ബോംബ് ടു ബ്രിസ്ബെയ്ൻ’ എന്ന് എഴുതി ഒട്ടിച്ച ബാഗ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണിൽ പെട്ടതോടെ വിമാനത്താവളത്തിൽ നിന്നും യാത്രക്കാരെ പൂർണമായി ഒഴിപ്പിക്കുക വരെ ചെയ്തു. ആസ്ട്രേലിയൻ ഫെഡറൽ പൊലീസ് ജാഗ്രത നിർദേശം നൽകി. ബാഗ് പരിശോധിച്ച ശേഷമാണ് അതൊരു അക്ഷരതെറ്റുമൂലമുണ്ടായ ‘ബോംബാ’ണെന്ന് തിരിച്ചറിഞ്ഞത്.
ബുധനാഴ്ച രാവിലെ മുംബൈയിൽ നിന്ന് ബ്രിസ്ബെയ്ൻ വിമാനത്താവളത്തിലെത്തിയ വെങ്കട ലക്ഷ്മി എന്ന 65 കാരിയുടെ ബാഗാണ് ആസ്ട്രേലിയൻ പൊലീസിനെ കുഴക്കിപ്പിച്ചത്. ബാഗിനു മുകളിൽ ‘ബോംബ് ടു ബ്രിസ്ബെയ്ൻ’ എന്ന് ഇംഗ്ലീഷിൽ എഴുതി ഒട്ടിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ അമ്പരന്ന വെങ്കല ലക്ഷ്മി ബാഗിൽ ബോംബ് അല്ലെന്നും താൻ ‘ബോംബേ ടു ബ്രിസ്ബെയ്ൻ’ എന്നാണ് എഴുതിയിരിക്കുന്നതെന്നും അറിയിച്ചു. അക്ഷര തെറ്റാണ് കുഴപ്പമുണ്ടാക്കിയതെന്ന് അറിഞ്ഞ ഉദ്യോഗസ്ഥർ അവരെ മകൾക്ക് അരികിലെത്തിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
