Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരാജ്യത്ത്​ ആളുകൾ...

രാജ്യത്ത്​ ആളുകൾ മരിക്കുന്നതിൽ തനിക്കെന്ത്​ ചെയ്യാൻ കഴിയും - വിവാദ ​പ്രസ്​താവനയുമായി ബ്രസീൽ പ്രസിഡൻറ്​

text_fields
bookmark_border
രാജ്യത്ത്​ ആളുകൾ മരിക്കുന്നതിൽ തനിക്കെന്ത്​ ചെയ്യാൻ കഴിയും - വിവാദ ​പ്രസ്​താവനയുമായി ബ്രസീൽ പ്രസിഡൻറ്​
cancel

സാവോ പോളോ: കോവിഡ് രോഗബാധയെത്തുടർന്ന് ആയിരങ്ങൾ മരിക്കുമ്പോഴും ശക്തമായ നടപടി സ്വീകാരിക്കാതെ വിവാദ പ്രസ്​താവന കൾ നടത്തുന്ന ബ്രസീൽ പ്രസിഡൻറ്​ ജെയർ ബോൾസോനാരോക്കെതിരെ വിമർശനം രൂക്ഷമാകുന്നു. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത്​ 474 മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തുവല്ലോയെന്ന മാധ്യമപ്രവർത്തക​​െൻറ ചോദ്യത്തിന്​ ‘അതിനെന്താ’ എന്ന മറുപടിയാണ്​ ബോൾസോനാരോ നൽകിയത്​. ‘ക്ഷമിക്കണം. ഞാൻ എന്ത്​ ചെയ്യണമെന്നാണ്​ പറയുന്നത്​?’ എന്നും അദ്ദേഹം തിരിച്ചു ചോദിച്ചു. പ്രസിഡൻറി​​െൻറ നിരുത്തരപരമായ സമീപനത്തി​െനതിരെ സമൂഹത്തിൽ നിന്നും രൂക്ഷ വിമർശനമാണ്​ ഉയരുന്നത്​. ബ്രസീൽ പത്രമായ എസ്​റ്റാഡോ ഡീ മിനാസ്​ കറുപ്പിച്ച ആദ്യപേജിലാണ്​ ബോൾസോനാരോയുടെ പ്രസ്​താവന അച്ചടിച്ചത്​.

ഇതാദ്യമായല്ല ബോൾസോനാരോ വിവാദ പ്രസ്​താവന നടത്തുന്നത്​. കോവിഡ്​ വ്യാപനത്തെ കുറിച്ചുള്ള റിപ്പോർട്ടർമാരുടെ ചോദ്യത്തിന്​ ത​​െൻറ രണ്ടാം പേരിൽ മിശിഹ (മെസിയാസ്​) എന്നുണ്ടെങ്കിലും തനിക്ക്​ അത്​ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയില്ലെന്നാണ്​ അ​ദ്ദേഹം പറഞ്ഞത്​.

രോഗം പടരാതിരിക്കാന്‍ സാമൂഹിക വിലക്കേര്‍പ്പെടുത്തുന്നതിന് പകരം സമ്പദ്ഘടനയെ സംരക്ഷിക്കുന്നതിനാണു മുൻഗണനയെന്ന നിലപാടിലാണ്​ പ്രസിഡൻറ്​ ബോൾസോനാരോ. ‘ലോക്​ഡൗൺ തുടർന്നാൽ ബ്രസീലിൽ തൊഴിലില്ലായ്മ പിടിമുറുക്കും, വെനസ്വേലയിലെ പോലെ നിങ്ങൾ പട്ടിണി കിടന്ന് മരിക്കും. ഇത്​ അപകടകരമല്ലാത്ത ചെറിയ പനി മത്രാമാണ്​’ -എന്നതായിരുന്നു പ്രസിഡൻറ്​ നേരത്തെ പറഞ്ഞിരുന്നത്​. ഈ നിലപാട്​ പ്രസിഡൻറ്​ വീണ്ടും ആവർത്തിക്കു​േമ്പാൾ ബ്രസീലിൽ 5017 മരണമാണ്​ റിപ്പോർട്ട്​ ചെയ്യുന്നത്​.

ബോൾസോ​നാരോ കഴിവില്ലാത്ത രാഷ്​ട്രീയ പ്രവർത്തകനും മോശം പ്രസിഡൻറും മാത്രമല്ല, നികൃഷ്​ടനായ മനുഷ്യൻ കൂടിയാണെന്ന്​ പ്രതിപക്ഷം ആരോപിച്ചു. പ്രസിഡൻറ്​ മറ്റുള്ളവരുടെ വികാരങ്ങൾ മനസിലാക്കാത്ത സോഷ്യോപാത്ത്​ ആണെന്ന്​ സംഗീതഞജൻ നാൻഡോ മൗറ ട്വീറ്റ്​ ചെയ്​തു. ‘എന്തൊരു ദുരന്തം’ എന്നായിരുന്നു മാധ്യമ പ്രവർത്തക സോണിയ ബ്രിദി ട്വീറ്റ്​ ചെയ്​തത്​. വിവാദ പ്രസ്താവനകളും നിലപാടുകളുമായി രാജ്യത്തിനു തന്നെ അനഭിമതനായി മാറുകയാണ് ബ്രസീൽ പ്രസിഡൻറ്​ ജെയർ ബോൾസോനാരോ. ലോകത്തെ അപകടകാരിയായ നേതാവ്​ എന്നാണ്​ അദ്ദേഹത്തെ രാജ്യാന്തരമാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brazildeathindia newsCoronavirusBolsonaro
News Summary - Bolsonaro shrugs off Brazil's rising coronavirus death toll - India news
Next Story