Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബൊളീവിയൻ മുൻ...

ബൊളീവിയൻ മുൻ ധനമന്ത്രിക്ക്​ മെക്​സികോയിൽ അഭയം

text_fields
bookmark_border
ബൊളീവിയൻ മുൻ ധനമന്ത്രിക്ക്​ മെക്​സികോയിൽ അഭയം
cancel

ലാപാസ്​: ബൊളീവിയൻ സമ്പദ്​വ്യവസ്ഥ​െയ കരുത്തുറ്റതാക്കുന്നതിൽ ശ്രദ്ധേയ പങ്കുവഹിച്ച മുൻ ധനമന്ത്രി ലൂയിസ്​ ആർ സിന്​ മെക്​സികോയിൽ രാഷ്​്ട്രീയ അഭയം. മുൻ പ്രസിഡൻറ്​ ഇവോ മൊറലിസിനൊപ്പം മെക്​സി​കോയിലുണ്ടെന്ന്​ ലൂയിസ്​ വ്യക്​തമാക്കി.

2006 മുതൽ മൊറലിസ്​ സർക്കാറിൽ പ്രധാന വ്യക്​തിയായിരുന്ന ലൂയിസ്​ രാജ്യത്തെ ദാരിദ്ര്യം കുറക്കുന്നതിലും ലാറ്റിനമേരിക്കയിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്​വ്യവസ്ഥയായി ബൊളീവിയയെ മാറ്റുന്നതിലും നിർണായക പങ്കാണ്​ വഹിച്ചത്​. നവംബർ 10െല തെരഞ്ഞെടുപ്പിനെ തുടർന്ന്​ കലാപമുണ്ടാകുകയും മൊറലിസിന്​ രാജിവെക്കേണ്ടിയും മെക്​സികോയിൽ അഭയം തേടേണ്ടിയും വന്നിരുന്നു. മുൻ വൈസ്​ പ്രസിഡൻറ്​ അൽവാരോ ഗാർഷ്യ, മുൻ ആരോഗ്യ മന്ത്രി ഗബ്രിയേല മൊണ്ടാനോ എന്നിവരും വെനിസ്വേലയിൽ രാഷ്​ട്രീയ അഭയം തേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mexicoworld newsasylumBoliviaeconomy Minister
News Summary - Bolivia's Ex-economy Minister Takes Asylum In Mexico -World news
Next Story