ബൊളീവിയ: സംഘർഷം അയയുന്നതായി സർക്കാർ
text_fieldsലപസ്: മുൻ പ്രസിഡൻറ് ഇവോ മൊറലിസിെൻറ രാജിയുമായി ബന്ധപ്പെട്ട് രാജ്യത്ത് അരങ്ങേ റുന്ന പ്രക്ഷോഭത്തിന് അയവുവന്നതായി താൽക്കാലിക സർക്കാർ. അതേസമയം, പ്രസിഡൻറിെൻറ താ ൽക്കാലിക ചുമതലയേറ്റ ജീനൈൻ അനെസ് രാജിവെക്കണമെന്ന് ഇവോ മൊറലിസിെന പിന്തുണക്കുന്ന കർഷക കൂട്ടായ്മകൾ ആവശ്യപ്പെട്ടു. സംഘർഷ മേഖലകൾ പകുതിയായി കുറക്കാൻ കഴിഞ്ഞുവെന്ന് ഇടക്കാല ആഭ്യന്തര മന്ത്രി ആർത്രോ മുറില്ലോ അവകാശപ്പെട്ടു.
ഒക്ടോബർ അവസാനം മുതൽ തുടങ്ങിയ സംഘർഷത്തിൽ ഇതുവരെ 23 പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇൻറർ അമേരിക്കൻ മനുഷ്യാവകാശ കമീഷൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് കൃത്രിമം ആരോപിച്ച് തുടങ്ങിയ പ്രക്ഷോഭം രൂക്ഷമായതോടെയാണ് പ്രസിഡൻറ് ഇവോ മൊറലിസ് രാജിവെച്ച് മെക്സികോയിൽ അഭയം തേടിയത്.