ബിൻലാദിെൻറ മകൻ വിവാഹം ചെയ്തത് 9/11 വിമാനറാഞ്ചിയുടെ മകളെയെന്ന്
text_fieldsലണ്ടൻ: കൊല്ലപ്പെട്ട അൽഖാഇദ നേതാവ് ഉസാമ ബിൻലാദിെൻറ മകൻ ഹംസ വിവാഹം ചെയ്തത് സെപ്റ്റംബർ 11 ആക്രമണക്കേസിലെ പ്രധാന പ്രതിയുടെ മകളെയെന്ന് വെളിപ്പെടുത്തൽ. വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തിനായി വിമാനം റാഞ്ചിയ മുഹമ്മദ് അത്തായുടെ മകളെയാണ് ഹംസ വിവാഹം ചെയ്തിരുന്നതെന്നാണ് ബിൻലാദിെൻറ അർധ സഹോദരങ്ങളെ ഉദ്ധരിച്ച് ‘ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തത്.
2017ൽ ആഗോള ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയ ഹംസ പിതാവിെൻറ കൊലക്ക് പ്രതികാരം ചെയ്യാൻ അൽഖാഇദയെ സജ്ജമാക്കുകയാണെന്നും സൗദിയിൽ കഴിയുന്ന ബന്ധുക്കൾ പറയുന്നു. എന്നാൽ, ബിൻലാദിെൻറ ഇൗ മകൻ എവിടെയാണെന്ന് ബന്ധുക്കൾക്ക് അറിയില്ല. വർഷങ്ങളായി തങ്ങളുമായി ബന്ധമില്ല ഇയാൾക്കെന്നും അഫ്ഗാനിലാവുമെന്നാണ് കരുതുന്നതെന്നും ഇവർ പറയുന്നു. ബിൻലാദിെൻറ ഭാര്യ ഖൈരിയ്യ സബ്റിെൻറ മകനാണ് ഹംസ. 2011ൽ ബിൻലാദിൻ പാകിസ്താനിലെ ആബട്ടാബാദിൽ കൊല്ലപ്പെടുേമ്പാൾ കൂടെയുണ്ടായിരുന്നത് ഇൗ ഭാര്യയാണ്.
പിതാവിെൻറ മരണശേഷം അൽഖാഇദ തലവനായ അയ്മൻ അൽസവാഹിരിയുടെ സഹായിയായി പ്രവർത്തിക്കുന്ന ഹംസയെ പിടികൂടാൻ പടിഞ്ഞാറൻ രഹസ്യാന്വേഷണ വിഭാഗങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. മുഹമ്മദ് അത്തായുടെ മകളെ ഹംസ വിവാഹം ചെയ്തത്, പഴയ അൽഖാഇദ സംഘത്തിലെ അംഗങ്ങൾ പരസ്പരം ബന്ധം തുടരുന്നതിെൻറ സൂചനയായാണ് മനസ്സിലാക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
