ബെസ്ലൻ കൂട്ടക്കൊല: റഷ്യക്ക് വീഴ്ചപറ്റിയെന്ന് യൂറോപ്യൻ കോടതി
text_fieldsസ്ട്രോസ്ബർഗ് (ഫ്രാൻസ്): 2004ലെ ബെസ്ലൻ കൂട്ടെക്കാല തടയുന്നതിൽ റഷ്യ പൂർണ പരാജയമായിരുന്നുെവന്ന് യൂറോപ്യൻ മനുഷ്യാവകാശ കോടതി. വിമതർ ബന്ദികളാക്കിയവരെ രക്ഷിക്കാൻ റഷ്യയുടെ ഇടപെടൽ പരാജയമായിരുന്നുവെന്നാണ് കോടതിവിധി. മരിച്ചവരുടെ ബന്ധുക്കൾക്കും ദുരന്തം അതിജീവിച്ചവർക്കും നഷ്ടപരിഹാരമായി 32 ലക്ഷം ഡോളർ നൽകണമെന്നും വിധിച്ചു. വടക്കൻ ഒസറ്റിയയിലെ സ്കൂൾ കേന്ദ്രീകരിച്ച് ചെചൻ വിമതരുടെ ആക്രമണമുണ്ടാകുമെന്ന് വിവരം ലഭിച്ചിട്ടും റഷ്യൻ അധികൃതർ അതു തടയാൻ ശ്രമിച്ചിെല്ലന്നും കോടതി വിലയിരുത്തി.
റഷ്യന്‍ സൈന്യം ചെച്നിയയില്‍നിന്ന് പിന്‍വാങ്ങണമെന്നും ജയിലില്‍ കഴിയുന്ന തങ്ങളുടെ സഹപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ചെചൻ വിമതർ ബെസ്ലൻ സ്കൂളുകൾ ഉപരോധിക്കുകയായിരുന്നു. തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ വിദ്യാർഥികളുൾപ്പെടെ 334 പേരാണ് കൊല്ലപ്പെട്ടത്. വിധി തീർത്തും അസ്വീകാര്യമാണെന്നായിരുന്നു രോഷത്തോടെയുള്ള റഷ്യയുടെ പ്രതികരണം. വിധിക്കെതിരെ അപ്പീൽ നൽകുമെന്നും റഷ്യൻ നിയമമന്ത്രാലയം വ്യക്തമാക്കി.
2004 സെപ്റ്റംബർ ഒന്നിനായിരുന്നു സംഭവം. റഷ്യന്‍ റിപ്പബ്ലിക്കായ വടക്കൻ ഒസറ്റിയയിലെ ബെസ്ലാന്‍ നഗരത്തിലെ സ്കൂളുകളില്‍ പ്രവേശനോത്സവമായിരുന്നു അന്ന്. ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ 20ഓളം വരുന്ന ചെചന്‍ വിമതർ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമടങ്ങുന്ന 400 പേരെ ബന്ദികളാക്കി. പ്രൈമറി ക്ലാസുകളിലടക്കമുള്ള 200 കുട്ടികളും ബന്ദികളിലുണ്ടായിരുന്നു. ബന്ദികളുടെ ചെറുത്തുനില്‍പിനിടെ, ഒരു ചാവേറുള്‍പ്പെടെ 10 പേര്‍ മണിക്കൂറുകള്‍ക്കകം കൊല്ലപ്പെട്ടു. 50ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇനിയും ചാവേറുകള്‍ കൊല്ലപ്പെടുന്ന പക്ഷം, ഒരാള്‍ക്കുപകരം 50 കുട്ടികളെ വധിക്കുമെന്ന് വിമതർ മുന്നറിയിപ്പ് നൽകിയതോടെ റഷ്യന്‍ ഭരണകൂടം ഭീതിയുടെ മുള്‍മുനയിലായി.
പിന്നീട്, ബന്ദികളുടെ മോചനത്തിനുള്ള ശ്രമമായിരുന്നു. മൂന്നു ദിവസത്തിനുശേഷം ബന്ദി പ്രതിസന്ധിക്ക് ചോരയില്‍കുതിര്‍ന്ന അന്ത്യമാണ് സംഭവിച്ചത്. ബന്ദികളുടെ മോചനത്തിനായി ഒടുവില്‍ സൈന്യം അറ്റകൈ പ്രയോഗം നടത്തുകയായിരുന്നു. സൈന്യത്തിെൻറ മിന്നല്‍ ഓപറേഷനിലാണ് 334 പേര്‍ കൊല്ലപ്പെട്ടത്. ഇതില്‍ 184 പേരും വിദ്യാര്‍ഥികളായിരുന്നു. വിമതരെ ഫലപ്രദമായി ചെറുത്തുവെന്നായിരുന്നു റഷ്യൻ അധികൃതരുടെ അവകാശവാദം. എന്നാൽ, സുരക്ഷ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് ഇത്തരമൊരു ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ആരോപണം. തുടർന്ന് നീതി തേടി അവർ സ്ട്രോസ്ബർഗിലെ യൂേറാപ്യൻ കോടതിയെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
