വീണ്ടും നെതന്യാഹു?
text_fieldsതെൽഅവീവ്: ഏപ്രിൽ ഒമ്പതിനാണ് ലോകം ഉറ്റുനോക്കുന്ന ഇസ്രായേൽ പാർലമെൻറ് തെരഞ്ഞെ ടുപ്പ്. ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാത്ത ബിന്യമിൻ നെതന്യാഹുവിെൻറ കാര്യത്തി ൽ അട്ടിമറിയുണ്ടാകുേമാ എന്നറിയാനാണ് പശ്ചിമേഷ്യൻ രാജ്യങ്ങളടക്കം കാത്തിരിക്കുന ്നത്; സർക്കാർ മാറിയാൽ ഫലസ്തീനികൾക്കെതിരായ കൊല്ലാക്കൊല അവസാനിക്കുമെന്ന് പ ്രതീക്ഷയില്ലെങ്കിലും.
മൂന്ന് അഴിമതിക്കേസുകൾ വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും അഭിപ്രായ സർവേകൾ സാധ്യത കൽപിക്കുന്നത് നെതന്യാഹുവിെൻറ ലിക്കുഡ് പാർട്ടിക്കാണ്. കടുത്ത യാഥാസ്ഥിതിക പാർട്ടികളെ കൂട്ടുപിടിച്ച് നിലനിൽപ്പിനായി ഏത് അടവും പയറ്റാൻ നെതന്യാഹു തയാറുമാണ്. ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി നേതാവ് ബെന്നി ഗ്രാൻഡ്സ് ആണ് എതിരാളി. അഴിമതി തൂത്തെറിയുമെന്നാണ് ഗ്രാൻഡ്സിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനം; ജനാധിപത്യ രാഷ്ട്രം കെട്ടിപ്പടുക്കുമെ
ന്നും. നെതന്യാഹു വീണ്ടുംവന്നാൽ കോടതികളും സൈന്യവും മാധ്യമങ്ങളും അദ്ദേഹത്തിെൻറ കീഴിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു. അഴിമതി അന്വേഷണം തടയുന്നതിനാണിത്. ആരംഭത്തിൽ ഭേദപ്പെട്ട നേതാവായിരുന്നുവെങ്കിലും ഇസ്രായേലിെൻറ നല്ല ഭാവിക്കായി നെതന്യാഹുവിനെ തുടരാൻ അനുവദിക്കരുതെന്നും വാദിക്കുന്നു. അധികാരത്തിൽ വന്നാൽ പ്രധാനമന്ത്രിയാകാനുള്ള കാലയളവ് രണ്ടായി ചുരുക്കാൻ നിയമനിർമാണം നടത്തുമെന്നും ഗ്രാൻഡ്സ് ഉറപ്പുനൽകുന്നു.
മുൻ ഇസ്രായേൽ ജനറലായ ഗ്രാൻഡ്സ് നെതന്യാഹുവിെൻറ കാലത്ത് ഒരുതവണ സൈനിക മേധാവിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. നെതന്യാഹുവിനെതിരായ അഴിമതിക്കേസുകൾ അനുകൂലമാക്കാമെന്നാണ് പാർട്ടി കരുതുന്നത്. 2009മുതൽ ഇസ്രായേൽ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുകയാണ് നെതന്യാഹു. ഏറ്റവും പുതിയ അഭിപ്രായസർവേയിൽ ലിക്കുഡ് പാർട്ടിക്ക് 29ഉം ബ്ലൂ ആൻഡ് വൈറ്റിന് 28ഉം സീറ്റുകൾ ലഭിക്കുമെന്നാണ്. ആരു മുന്നിലെത്തിയാലും ചെറുപാർട്ടികളുമായി ചേർന്നുവേണം സർക്കാർ രൂപവത്കരിക്കാൻ. നെസറ്റിൽ കേവല ഭൂരിപക്ഷത്തിന് 61സീറ്റുകളാണ് വേണ്ടത്.
ഇസ്രായേലിൽ 1948 നുശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും മുഖ്യഅജണ്ട ദേശീയ സുരക്ഷയായിരുന്നു. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും അതിനു മാറ്റമില്ല. മുൻകാലങ്ങളെയപേക്ഷിച്ച് സാങ്കേതിക-വ്യാപാരരംഗങ്ങളിൽ ഇസ്രായേൽ മുന്നേറിയ വർഷമാണ്. നെതന്യാഹുവിെൻറ കാലത്ത് യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും വ്യാപാരബന്ധം വ്യാപിപ്പിക്കാൻ കഴിഞ്ഞു. കഴിഞ്ഞവാരം യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ആരാധകനായ ബ്രസീൽ പ്രസിഡൻറ് ജയ്ർ ബൊൽസൊനാരോ വ്യാപാര ഓഫിസ് സ്ഥാപിക്കുന്നതിനായി ഇസ്രായേലിലെത്തി. അതേസമയം സിറിയ, ലബനാൻ തുടങ്ങിയ അയൽരാജ്യങ്ങളുമായി ഇസ്രായേലിന് വ്യാപാരബന്ധമില്ല; ഈജിപ്തും ജോർഡനുമായും പേരിനുമാത്രം. ഇതിനെതിരെ പരക്കെ വിമർശനമുയരുന്നുണ്ട്.