നോത്രദാം ദേവാലയത്തിലെ തേനീച്ചകൾ സുരക്ഷിതർ
text_fieldsപാരിസ്: തീപിടിത്തത്തിൽ നോത്രദാം ദേവാലയം കത്തിയമർന്നപ്പോഴും മേൽക്കൂരയിൽ നിർ മിച്ച തേനീച്ചക്കൂടുകൾ സുരക്ഷിതം. ഈ കൂടുകളിൽ കഴിഞ്ഞ തേനീച്ചകൾ ദുരന്തം അതിജീവിച്ച തായി അവയെ പരിപാലിക്കുന്ന നികളാസ് ഗിയൻറ് ആണ് വെളിപ്പെടുത്തിയത്.
കൂടുകളിൽനിന്ന് തേനീച്ചകൾ പറന്നുനടക്കുന്നതിെൻറ ദൃശ്യവും അദ്ദേഹം പങ്കുവെച്ചു. ദേവാലയത്തിെൻറ ആദ്യനിലയിലെ മേൽക്കൂരയിലായിരുന്നു മൂന്നു തേനീച്ചക്കൂടുകൾ. ഓരോന്നിലും 60,000 തേനീച്ചകളാണുണ്ടായിരുന്നത്. പ്രധാന മേൽക്കൂരയിൽനിന്ന് 30 മീറ്റർ അകലെയായിരുന്നതിനാലാണ് തേനീച്ചക്കൂടുകളെ അഗ്നി വിഴുങ്ങാതിരുന്നതെന്നും ഗിയൻറ് പറഞ്ഞു.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
