Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവേണമെങ്കിൽ റോഡിലും...

വേണമെങ്കിൽ റോഡിലും കുളിക്കും; യുവതിയുടെ ​പ്രതിഷേധം വൈറലായി

text_fields
bookmark_border
വേണമെങ്കിൽ റോഡിലും കുളിക്കും; യുവതിയുടെ ​പ്രതിഷേധം വൈറലായി
cancel

ബാ​​േങ്കാക്ക്​: ​തകർന്ന റോഡ്​ ശരിയാക്കാത്ത അധികൃതർക്കെതിരെ റോഡിൽ വാഴവെച്ചുള്ള പ്രതിഷേധം കേരളത്തിൽ സാധാരണമാണ്​​. എന്നാൽ, പ്രതിഷേധ സൂചകമായി റോഡിലെ കുഴിയിലിറങ്ങി കുളിക്കാൻ ആരെങ്കിലും ധൈര്യപ്പെടുമോ!

തായ്​ലൻറിലെ ടാക്​ പ്രവശ്യയിൽ പാം എന്ന മോഡലാണ്​ വ്യത്യസ്​ത പ്രതിഷേധവുമായി ആളുകളെ ​അമ്പരിപ്പിച്ചത്​. ടാക്കിലെ ബന്ധുക്കളുടെ വീട്ടിൽ പാം എപ്പോഴും പോകും. എന്നാൽ, ​നിറയെ കുഴികളുമായി തകർന്ന റോഡിൽ യാത്ര പോലും ദുഷ്​കരമായതിനെ തുടർന്നാണ്​ യുവതി കുളിവസ്​ത്രവും സോപ്പുമായി റോഡിലെ കുഴിയിലിറങ്ങിയത്​​.

ചിത്രം തായ്​ലൻറിലും ചൈനയിലുമൊക്കെ പ്രചരിച്ചതിനെ തുടർന്ന്​ മോഡലി​​െൻറ പ്രതിഷേധം വെറുതെയായില്ല. പ്രശ്​ന പരിഹാരവുമായി സർക്കാർ രംഗത്തെത്തിയിട്ടുണ്ട്​. 2013ൽ അയർലൻറിലും ഇത്തരമൊരു സംഭവമുണ്ടായതി​​െൻറ വിഡിയോ നവമാധ്യമങ്ങളിൽ വൈറലായിരുന്നു. 25കാരനായ ഇറിഷ്​മാൻ ലിയാം കീൻ എന്നയാൾ കൗണ്ടി കോർക്ക്​ റോഡിലെ കുഴിയിറങ്ങി കുളിച്ചതായിരുന്നു അന്ന്​ വാർത്തയായത്​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bathing
News Summary - bathing
Next Story