പതിറ്റാണ്ടുകൾ നീണ്ട കലാപത്തിൽ ബാസ്ഖ് വിമതർ മാപ്പു പറഞ്ഞു
text_fieldsമഡ്രിഡ്: സ്പെയിനിൽ പതിറ്റാണ്ടുകൾ നീണ്ട കലാപത്തിൽ 800ലേറെ ആളുകളുടെ ജീവൻ പൊലിഞ്ഞ സംഭവത്തിൽ ബാസ്ഖ് വിമതർ (ഇ.ടി.എ) മാപ്പുപറഞ്ഞു. വിമതസംഘം പിരിച്ചുവിടാനൊരുങ്ങുന്നതിനിടെയാണിത്. വടക്കൻ സ്പെയിനിലെയും തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെയും ചില മേഖലകളിൽ സ്വയംഭരണം ആവശ്യപ്പെട്ടാണ് വിമതർ പ്രക്ഷോഭം നടത്തിയത്.
കലാപത്തിെൻറ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അറിയിച്ച വിമതർ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോട് മാപ്പപേക്ഷിച്ചു. 1968 മുതർ 2010വരെ നീണ്ട സായുധകലാപത്തിൽ 829 പേരാണ് െകാല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ പകുതിയിലേറെയും സിവിലിയന്മാരാണ്.
1973ൽ സംഘം സ്പാനിഷ് സൈന്യത്തിനു നേരെ ആക്രമണം അഴിച്ചുവിടുകയും പ്രധാനമന്ത്രി ലൂയിസ് കരേറോ ബ്ലാൻകോയെ ബോംബ് സ്ഫോടനത്തിലൂടെ വധിക്കുകയും ചെയ്തിരുന്നു. സ്വയംഭരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം രക്തരൂഷിതമാകാൻ അധികകാലം വേണ്ടിവന്നില്ല. 1987ൽ ബാഴ്സലോണ സൂപ്പർമാർക്കറ്റിൽ ബോംബിട്ടു. 21 പേരാണ് അന്ന് മരിച്ചത്. വിമതസംഘത്തെ പരാജയപ്പെടുത്തിയതായി സ്പാനിഷ് സർക്കാർ വ്യക്തമാക്കി. വർഷങ്ങൾ നീണ്ട കലാപത്തിനുശേഷം 2011ൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ആയുധങ്ങൾ വെച്ച് കീഴടങ്ങി.
2017 ഏപ്രിലിൽ ആയുധങ്ങൾ കുഴിച്ചിട്ടിരിക്കുന്ന ഇടങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. പിന്നീട് ആ ആയുധങ്ങൾ നശിപ്പിച്ചു. ജനറൽ ഫ്രാേങ്കായുടെ ഏകാധിപത്യ ഭരണത്തിനെതിരെ 1960കളിൽ ഉയർന്നുവന്ന വിദ്യാർഥി പ്രതിരോധ സംഘടനയാണ് പിന്നീട് ഇ.ടി.എ വിമതസംഘമായി മാറിയത്. കാർബോംബ് സ്ഫോടനം, തട്ടിക്കൊണ്ടുപോകൽ, വെടിവെപ്പ് എന്നിവയായിരുന്നു വിമതരുടെ പ്രധാന സമരമുറകൾ. ബാസ്ഖിൽനിന്ന് ആളുകളെ നിർബന്ധിച്ച് ഒഴിപ്പിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
