Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രക്​സിറ്റ്​...

ബ്രക്​സിറ്റ്​ ബ്രിട്ടനിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന്​ ബാങ്ക്​ ഒാഫ്​ ഇംഗ്ലണ്ട്​

text_fields
bookmark_border
ബ്രക്​സിറ്റ്​ ബ്രിട്ടനിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന്​ ബാങ്ക്​ ഒാഫ്​ ഇംഗ്ലണ്ട്​
cancel

ലണ്ടൻ: ബ്രക്​സിറ്റ്​ ബ്രിട്ടനിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന്​ ബാങ്ക്​ ഒാഫ്​ ഇംഗ്ലണ്ടി​​​െൻറ മുന്നറിയിപ്പ്​. 2007ലുണ്ടായ സാമ്പത്തിക മാന്ദ്യത്തെക്കാളും വലിയ പ്രതിസന്ധിയായിരിക്കും ബ്രിട്ടനെ കാത്തിരിക്കുന്നത്​​. യു.കെയുടെ സാമ്പത്തിക വളർച്ച നിരക്ക്​ എട്ട്​്​ ശതമാനത്തിലേക്ക്​ താഴുമെന്നും മുന്നറിയിപ്പുണ്ട്​.

ബ്രിട്ടീഷ്​ പൗണ്ടി​​​െൻറ മൂല്യത്തിലും കുറവുണ്ടാകുമെന്നും ബാങ്ക്​ ഒാഫ്​ ഇംഗ്ലണ്ട്​ പ്രവചിക്കുന്നുണ്ട്​. 25 ശതമാനത്തി​​​െൻറ വരെ ഇടിവ്​ പൗണ്ടിലുണ്ടാവുമെന്നാണ്​ ബാങ്ക്​ വ്യക്​തമാക്കുന്നത്​. 2023ഒാടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു വരുമെന്നാണ്​ പ്രവചനം.

ബ്രക്​സിറ്റ്​ നടപ്പിലായാൽ ലോക വ്യാപാര സംഘടനയുടെ നിയമങ്ങൾക്ക്​ അനുസൃതമായാവും ബ്രിട്ടൻ പ്രവർത്തിക്കുക. 2022 വരെ പുതിയ വ്യാപാര കരാറുകളിലൊന്നും ബ്രിട്ടൻ ഏർപ്പെടില്ല. യുറോപ്യൻ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളെല്ലാം റദ്ദാവും. ഇതെല്ലാം ബ്രിട്ടന്​ തിരിച്ചടിയാവുമെന്നാണ്​ വിലയിരുത്തപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:britainbrexitworld newsmalayalam newsBank of england
News Summary - Bank warns no-deal could see UK sink into recession-World news
Next Story