ആസ്ട്രേലിയൻ ആഭ്യന്തരമന്ത്രിക്ക് വൈറസ് ബാധ
text_fieldsസിഡ്നി: ആസ്ട്രേലിയൻ ആഭ്യന്തരമന്ത്രി പീറ്റർ ഡട്ടന് കോവിഡ് 19 സ്ഥിരീകരിച്ചു. ഡട്ടൻ തന്നെയാണ് കോവിഡ് 19 സ് ഥിരീകരിച്ച വിവരം അറിയിച്ചത്. ഇന്ന് രാവിലെ ഉറക്കമുണർന്നപ്പോൾ തനിക്ക് ചെറിയ പനിയും തൊണ്ടവേദനയുമുണ്ടായിരുന്നു. ഉടൻ ക്യൂൻസ്ലാൻഡ് ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയും പരിശോധനയിൽ കോവിഡ് 19 ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതായി ഡട്ടൻ പറഞ്ഞു.
അതേസമയം, ആഭ്യന്തര മന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചെങ്കിലും ആസ്ട്രേലിയൻ പ്രധാനമന്ത്രിയും മന്ത്രിമാരും ഐസോലേഷനിലേക്ക് പോകേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിൻെറ ആദ്യഘട്ട വിലയിരുത്തൽ.
കോവിഡ് 19 വൈറസ് ബാധ തടയാനായി ആസ്ട്രേലിയയിൽ ആൾക്കൂട്ടത്തിന് നിരോധനമേർപ്പെടുത്തി പ്രധാനമന്ത്രി ഉത്തരവിറക്കിയിരുന്നു. വൈറസ് ബാധിതരുടെ എണ്ണം 200ലേക്ക് എത്തിയതോടെ ഓസ്ട്രേലിയയിൽ കനത്ത ജാഗ്രത തുടരുകയാണ്. കൊറോണ വൈറസ് ബാധിച്ച് ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 4900 ആയി.