സൂചിയുടെ ബഹുമതി പിൻവലിച്ച് ലണ്ടൻ കോർപറേഷൻ
text_fieldsലണ്ടൻ: മ്യാന്മറിൽ രോഹിങ്ക്യൻ മുസ്ലിംകളോടുള്ള ക്രൂരവും വിവേചനപരവുമായ ഭരണകൂട ന ടപടികളെ ന്യായീകരിച്ച ഓങ്സാൻ സൂചിക്ക് നേരത്തെ നൽകിയ ബഹുമതി പിൻവലിക്കാൻ ലണ്ടൻ കോർപറേഷൻ (സി.എൽ.സി) തീരുമാനിച്ചു. മൂന്നു വർഷം മുമ്പ് നൽകിയ ‘സ്വാതന്ത്ര’ ബഹുമതിയാണ് പിൻവലിക്കുന്നത്.
ജനാധിപത്യത്തിനായി സൂചി നടത്തിയ അക്രമരഹിത സമരങ്ങളും സമാധാനത്തിനും സ്വാതന്ത്ര്യത്തിനുമായുള്ള അവരുടെ നിശ്ചയദാർഢ്യവും പരിഗണിച്ചായിരുന്നു സി.എൽ.സി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അംഗീകാരം നൽകിയത്. എന്നാൽ, പിന്നീട് റോഹിങ്ക്യകൾക്കെതിരായ ബലാത്സംഗം ഉൾപ്പെടെയുള്ള ആക്രമണങ്ങളെ സൂചി ന്യായീകരിക്കുന്നതാണ് കണ്ടത്.