Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജൂലിയൻ അസാൻജി​​െൻറ...

ജൂലിയൻ അസാൻജി​​െൻറ ആരോഗ്യനിലയിൽ ആശങ്കയെന്ന്​ ഡോക്​ടർമാർ

text_fields
bookmark_border
ജൂലിയൻ അസാൻജി​​െൻറ ആരോഗ്യനിലയിൽ ആശങ്കയെന്ന്​ ഡോക്​ടർമാർ
cancel

ലണ്ടൻ: അമേരിക്ക ലോകമൊട്ടുക്കും നടത്തിയ ചാരപ്രവർത്തനത്തി​​െൻറ ഞെട്ടിക്കുന്ന കഥകൾ ലോകത്തിനു മുന്നിലെത്തി ച്ച ആസ്​ട്രേലിയക്കാരനായ ജൂലിയൻ അസാൻജ്​ ജയിലിൽ അതിഗുരുതരാവസ്​ഥയിലെന്ന്​ ഡോക്​ടർമാരുടെ സംഘം. ഏഴു വർഷം ലണ്ടനി ലെ എക്വഡോർ എംബസിയിലും പിന്നീട്​ അതി സുരക്ഷയുള്ള ബ്രിട്ടീഷ്​ ജയിലിലും തടവിലായ 48കാരനായ അസാൻജ്​ ഏതു നിമിഷവും രേ ാഗം മൂർച്ഛിച്ച്​ മരണത്തിന്​ കീഴടങ്ങാമെന്നാണ്​ ബ്രിട്ടീഷ്​ ആഭ്യന്തര സെക്രട്ടറി പ്രീതി പാട്ടീലിന്​ ലോകത്തി​ ​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 60ഓളം ഡോക്​ടർമാർ അയച്ച തുറന്ന കത്തിൽ പറയുന്നത്​.

യു.എസ്​ ചാരപ്പണി നിയമം ലംഘിച്ചതിനും കമ്പ്യൂട്ടറുകൾ ഹാക്​​ ചെയ്​തതിനും അമേരിക്കയിൽ 18 കേസുകളിൽ പ്രതി ചേർക്കപ്പെട്ട അസാൻജ്​ കടുത്ത മാനസിക പ്രശ്​നങ്ങളാണ്​ അനുഭവിക്കുന്നത്​. ​തോൾ വേദനയും പല്ലി​​െൻറ പ്രശ്​നങ്ങളും അലട്ടുന്നത്​ വേറെ. ബെൽമാർഷ്​ ജയിലിൽനിന്ന്​ അടിയന്തരമായി ആശുപത്രിയിലേക്ക്​ മാറ്റിയില്ലെങ്കിൽ സ്​ഥിതി നിയന്ത്രണാതീതമാകുമെന്ന്​ പ്രതിനിധിസംഘം മുന്നറിയിപ്പ്​ നൽകി. യു.എസ്​, ആസ്​ട്രേലിയ, യു.കെ, സ്വീഡൻ, ഇറ്റലി, ജർമനി, ശ്രീലങ്ക, പോളണ്ട്​ തുടങ്ങിയ രാജ്യങ്ങളിലെ ഡോക്​ടർമാരടങ്ങിയ സംഘമാണ്​ റിപ്പോർട്ട്​ തയാറാക്കിയത്​.

​െപ​​ൻറഗൺ കമ്പ്യൂട്ടറിലെ രഹസ്യങ്ങൾ ചോർത്താനായി ഗൂഢാലോചന നടത്തിയെന്ന കേസിൽ അമേരിക്കയിലേക്ക്​ നാടുകടത്തൽ നടപടിയുടെ വിചാരണക്കായി ആറു മാസങ്ങൾക്ക്​ മുമ്പ്​ വെസ്​റ്റ്​മിൻസ്​റ്റർ മജിസ്​​േട്രറ്റ്​ കോടതിയിൽ ഹാജരാക്കിയപ്പോഴാണ്​ അസാൻജ് അവസാനമായി പുറംലോകം കണ്ടത്​.

2010 ല്‍ യു.എസ് സര്‍ക്കാരി​​​​െൻറ നയതന്ത്ര രേഖകള്‍ ചോര്‍ത്തി വിക്കിലീക്‌സില്‍ പ്രസിദ്ധീകരിച്ചതിന് അന്വേഷണം നേരിടുന്ന അസാന്‍ജ് 2012 മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരിരുന്നു. 2019ൽ അഭയം നല്‍കാനുള്ള തീരുമാനം ഇക്വഡോര്‍ സര്‍ക്കാര്‍ പിന്‍വലിച്ചതോടെ ഏപ്രിലിൽ അസാൻജിനെ മെട്രോപ്പൊലീറ്റന്‍ പൊലീസ് അറസ്​റ്റു ചെയ്യുകയായിരുന്നു.

യു.എസിലേക്ക്​ നാടുകടത്തൽ ഭീഷണിയിലാണിപ്പോൾ അസാൻജ്​. യു.എസിലെത്തി നിയമ നടപടികൾ നേരിട്ടാൽ ചുരുങ്ങിയത്​ 175 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ്​ ചുമത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wikileaksindia newsAssangeFailing Health
News Summary - Assange May Die in Jail': 60 Doctors Share ‘Harrowing Accounts’ of WikiLeaks Founder’s Failing Health - India news
Next Story