കോവിഡ് 19: ലോകജനസംഖ്യയുടെ അഞ്ചിെലാന്ന് ശതമാനം സമ്പർക്കവിലക്കിൽ
text_fieldsവാഷിങ്ടൺ: കോവിഡ് 19 അതിവ്യാപകമായി പടർന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ വീടുകളില്‍ സ്വയം സമ്പര്‍ക്കവിലക്കില്‍ ക ഴിയുന്നത് ലോകജനസംഖ്യയുടെ അഞ്ചിലൊന്ന് ശതമാനം. വൈറസ് വ്യാപനത്തിെൻറ മൂന്നാംഘട്ടത്തെ പ്രതിരോധിക്കാൻ ലോകാ രോഗ്യ സംഘടനയുടെ നിർദേശ പ്രകാരം രാജ്യങ്ങെളല്ലാം കടുത്ത നടപടികളിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്.
ഇതിെൻറ ഭാഗമായി വിവിധ സർക്കാരുകൾ കൈക്കൊണ്ട അടച്ചിടൽ നടപടിയുടെ ഭാഗമായാണ് ലോകത്താകമാനം 170 കോടി ജനങ്ങൾ വീടുകളിൽ കഴിയുന്നത്.
ബ്രിട്ടനാണ് ഏറ്റവുമൊടുവിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച രാജ്യം. കടുത്ത നിയന്ത്രണം പാലിച്ചില്ലെങ്കിൽ ആഴ്ചകൾക്കകം ബ്രിട്ടൻ ഇറ്റലി പോലെയാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. രാജ്യത്തെ 6.6 കോടി ജനങ്ങളും വീട്ടിൽ കഴിയണമെന്നാണ് നിർദേശം.
ലോകത്താകമാനം ഇതുവരെ 3,82,358 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16,568 പേർക്ക് ജീവൻ നഷ്ടമായി. വിവിധ രാജ്യങ്ങളിലായി അസുഖം ഭേദമായവരുടെ എണ്ണം 1,02,501 ആയി വർധിച്ചെന്നത് ചെറിയ പ്രതീക്ഷ നൽകുന്നുണ്ട്.
ഇറ്റലിയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പുതിയ കേസുകളില്‍ നേരിയ കുറവുണ്ടായത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇറ്റലിയിൽ ഇതുവരെ 6,077 പേർക്കാണ് ജീവൻ നഷ്ടമായത്. കോവിഡ് മൂലം ഏറ്റവും അധികം ആളുകള്‍ മരണപ്പെട്ടതും ഇറ്റലിയിലാണ്.
വൈറസിെൻറ പ്രഭവ കേന്ദ്രമായ ചൈനയിൽ 3,277 പോരാണ് മരിച്ചത്.കോവിഡ് നിയന്ത്രണവിധേയമായെന്ന് കരുതിയ ചൈനയിൽ കഴിഞ്ഞ ദിവസം പുതിയ കോവിഡ് കേസുകളും ഏഴു മരണങ്ങളും റിപ്പോർട്ട് ചെയ്തത് വൈറസ് ബാധയുടെ രണ്ടാം വരവാണോയെന്ന ആശങ്ക ഉയർത്തുന്നുണ്ട്.
ന്യൂയോര്‍ക്കില്‍ മാത്രം 12,000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 84 ലക്ഷം പേര്‍ അധിവസിക്കുന്ന ഈ പ്രദേശം കോവിഡിെൻറ ഹോട്ടസ്‌പോട്ടുകളിലൊന്നായാണ് നിലവില്‍ കണക്കാക്കുന്നത്. യു.എസിൽ ഇതുവരെ 582 പേർ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
