അർമീനിയ ഇനി പാർലമെൻററി റിപ്പബ്ലിക്; അർമെൻ സഗ്സ്യാൻ അധികാരേമറ്റു
text_fieldsയെരവാൻ: കിഴക്കൻ യൂറോപ്യൻ രാജ്യമായ അർമീനിയ ഇനി പാർലമെൻററി റിപ്പബ്ലിക്. 2015ലെ വിവാദമായ ഭരണഘടന ഭേദഗതി അനുസരിച്ചുള്ള മാറ്റത്തിെൻറ ഭാഗമായി പുതിയ പ്രസിഡൻറായി അർമെൻ സഗ്സ്യാൻ അധികാരേമറ്റു. അസാധാരണ പാർലമെൻററി സമ്മേളനത്തിൽ അർമീനിയൻ ഭരണഘടനയും പുതിയ നിയമത്തിെൻറ ഏഴാം നൂറ്റാണ്ടിലെ കൈയെഴുത്തുപ്രതിയും കൈയിലേന്തിയാണ് സഗ്സ്യാൻ സത്യപ്രതിജ്ഞ ചെയ്തത്. അർമീനിയൻ ചർച്ച് കാത്തലിക്സ് ഗരേഗിൻ മേധാവിയിൽനിന്ന് അനുഗ്രഹം ഏറ്റുവാങ്ങിയാണ് 64കാരൻ പുതിയ ദൗത്യം ഏറ്റെടുത്തത്.
സ്ഥാനമൊഴിയുന്ന പ്രസിഡൻറ് സെർഷ് സഗ്സ്യാനാണ് 2015ൽ രാജ്യത്തെ പാർലമെൻററി റിപ്പബ്ലിക്കിലേക്ക് മാറുന്നതിനുള്ള ഭരണഘടന ഭേദഗതിക്ക് തുടക്കമിട്ടത്. ഇതുപ്രകാരം അദ്ദേഹം കൂടുതൽ അധികാരമുള്ള പ്രധാനമന്ത്രിയായി ചുമതലയേൽക്കും. ഹിതപരിശോധനയിൽ 63 ശതമാനം േപർ അനുകൂലിച്ചതിനെ തുടർന്നായിരുന്നു ഭരണഘടന ഭേദഗതിക്ക് പച്ചക്കൊടി ലഭിച്ചത്.
ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെതന്നെ പ്രതിനിധിയാണ് അർമെൻ സഗ്സ്യാൻ. അധികാരമേറെയുള്ള പ്രധാനമന്ത്രിയായി സെർഷ് സഗ്സ്യാൻ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ റബർ സ്റ്റാമ്പ് പ്രസിഡൻറാവും അർമെൻ. രാജ്യത്തിെൻറ പ്രധാന സമിതിയായ സുരക്ഷസമിതിയിലും പ്രസിഡൻറിന് സ്ഥാനമുണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
