ട്രംപ് "നിർദേശിച്ച" മരുന്ന് കഴിച്ച് സ്വയം ചികിത്സ നടത്തിയയാൾ മരിച്ചു
text_fieldsഅരിസോണ: കോവിഡ് ഭേദമാക്കാൻ ശേഷിയുണ്ടെന്നു യു.എസ് പ്രസിഡൻറ് ഡൊണൾഡ് ട്രംപ് വിശേഷിപ്പിച്ച ഹൈഡ്രോക്സി ക്ലോറോക ്വിൻ മരുന്ന് കഴിച്ച് സ്വയം ചികിത്സ നടത്തിയ അരിസോണ സ്വദേശി മരിച്ചു. ഇതേ മരുന്ന് കഴിച്ച ഇയാളുടെ ഭാര്യ ഗുരുതര ാവസ്ഥയിലാണ്. മലേറിയ ചികിത്സക്ക് ഉപയോഗിച്ചിരുന്ന ക്ലോറോക്വിൻ കോവിഡിനെ ഭേദമാക്കുമെന്ന അഭ്യൂഹം പരന്നിരുന് നു. എന്നാൽ ഇത് മരണത്തിന് വരെ കാരണമായേക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡ് ബാധക് ക് ക്ലോറോക്വിൻ മരുന്ന് നൽകുന്നത് എഫ്.ഡി.എ അഗീകരിച്ചിട്ടില്ല.
വൈറസിനെതിരായ മുൻകരുതലായി അരിസോണയിലെ 60 വയസുകഴിഞ്ഞ ദമ്പതിമാർ ക്ലോറോക്വിൻ ഫോസ്ഫേറ്റ് കഴിക്കുകയായിരുന്നു. കോവിഡ് ബാധയുള്ള വ്യക്തിയുമായി തങ്ങൾ സമ്പർക്കത്തിലേർപ്പെട്ടുവെന്ന സംശയത്തെ തുടർന്നാണ് ഇവർ അക്വോറിയം ശുചീകരിക്കാന്‍ ഉപയോഗിക്കുന്ന ക്ലോറോക്വിൻ ഫോസ്ഫേറ്റ് കഴിച്ചത്. മരുന്ന് കഴിച്ചതോടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ ആരോഗ്യ പ്രവർത്തകരെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രാജ്യം അനുവദിച്ച അംഗീകൃത ചികിത്സ പരീക്ഷണത്തിനോ എഫ്.ഡി.എ അംഗീകരിച്ച് നൽകിയ രേഖയോ ഇല്ലാത്ത ഒരു ഫാർമസികൾക്കും ഹൈഡ്രോക്സി ക്ലോറോക്വിൻ അല്ലെങ്കിൽ ക്ലോറോക്വിൻ വിതരണം ചെയ്യില്ലെന്ന് ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ ഉത്തരവിലൂടെ അറിയിച്ചു.
ക്ലോറോക്വയ്ന്‍ ഉപയോഗിക്കുന്നത് അപകടകരമാണെന്നും ദയവുചെയ്ത് ആളുകള്‍ വിഡ്ഢിത്തം ചെയ്യരുതെന്നും ബാനര്‍ ഹെല്‍ത്ത് സിസ്റ്റം മെഡിക്കല്‍ ഡയറക്ടര്‍ ഡാനിയല്‍ ബ്രൂക്ക്‌സ് അഭ്യര്‍ഥിച്ചു. കൊറോണ വൈറസ് ബാധ സംശയിക്കുന്നവര്‍ ആശുപത്രികളില്‍ ചികിത്സ തേടണമെന്നും ഇന്റര്‍നെറ്റ് സഹായത്തോടെ സ്വയംചികിത്സ തെരഞ്ഞെടുക്കരുതെന്നും അറിയിപ്പുണ്ട്.
മലേറിയ ചികിത്സക്ക് സാധാരണയായി ഉപയോഗിക്കുന്ന മരുന്നാണ് ക്ലോറോക്വിൻ അഥവാ ഹൈഡ്രോക്സി ക്ലോറോക്വിൻ. സന്ധിവാതത്തിന് ഉപയോഗിക്കുന്ന മരുന്ന് കൂടിയാണിത്. വളരെക്കാലമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ക്ലോറോക്വിൻ വളരെ ശക്തിയുള്ള മരുന്നാണ്. ഇത് കോവിഡിനെതിരെ ഉപയോഗിക്കാം എന്നായിരുന്ന ട്രംപിെൻറ പ്രസ്താവന. എന്നാൽ ഈ പ്രസ്താവന തള്ളി എഫ്.ഡി.എ രംഗത്തെത്തിയിരുന്നു.