Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

ഗ​ർ​ഭഛി​ദ്ര​ത്തി​നെ​തി​രെ  അ​ർ​ജ​ൻ​റീ​ന സെ​ന​റ്റ്​

text_fields
bookmark_border
ഗ​ർ​ഭഛി​ദ്ര​ത്തി​നെ​തി​രെ  അ​ർ​ജ​ൻ​റീ​ന സെ​ന​റ്റ്​
cancel

ബ്വേ​ന​സ്​ ​എ​യ്​​റി​​സ്​: ഗ​ർ​ഭഛി​ദ്രം നി​യ​മ​വി​ധേ​യ​മാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ച്​ അ​ർ​ജ​ൻ​റീ​നി​യ​ൻ സെ​ന​റ്റ്​ അം​ഗ​ങ്ങ​ൾ.  31നെ​തി​രെ 38 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ്​ ഗ​ർ​ഭഛി​ദ്ര നി​യ​മം കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്ക​ത്തെ സെ​ന​റ്റം​ഗ​ങ്ങ​ൾ ത​ട​ഞ്ഞ​ത്. ജൂ​ണി​ൽ അ​ധോ​സ​ഭ​യി​ൽ ന​ട​ത്തി​യ  വോ​െ​ട്ട​ടു​പ്പി​ൽ 125നെ​തി​രെ 129 പേ​ർ ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച്​ വോ​ട്ടു ചെ​യ്​​തി​രു​ന്നു. ഇ​ത്​ ഗ​ർ​ഭഛി​ദ്രാ​നു​കൂ​ലി​ക​ളി​ൽ പ്ര​തീ​ക്ഷ​യേ​കി.

മതപു​രോ​ഹി​ത​ന്മാ​രും കൃ​സ്​​ത്യ​ൻ പ​ള്ളി​ക​ളും പു​തി​യ ബി​ല്ലി​നെ എ​തി​ർ​ത്ത്​ രം​ഗ​ത്തു വ​ന്നു. പോ​പ്​ ഫ്രാ​ൻ​സി​സി​​​െൻറ ജ​ന്മ​ദേ​ശം കൂ​ടി​യാ​ണ്​ അ​ർ​ജ​ൻ​റീ​ന. ആ​ദ്യ​ത്തെ 14 ആ​ഴ്​​ച​ക​ളി​ലെ ഗ​ർ​ഭഛി​ദ്രം നി​യ​മ​വി​ധേ​യ​മാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ്​ ന​ട​ന്ന​ത്.  വോ​െ​ട്ട​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്​ രാ​ത്രി​യി​ലു​ട​നീ​ളം സെ​ന​റ്റി​​ൽ മാ​ര​ത്ത​ൺ ച​ർ​ച്ച ന​ട​ന്നു.  

ഫ​ലം വ​ന്ന​തോ​ടെ കോ​ൺ​ഗ്ര​സി​നു പു​റ​ത്ത്​ ത​മ്പ​ടി​ച്ചി​രു​ന്ന ​മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ പ​ട​ക്കം പൊ​ട്ടി​ച്ചും വി​ജ​യ​ഭേ​രി മു​ഴ​ക്കി​യും ആ​ഘോ​ഷി​ച്ചു. ഗ​ർ​ഭഛി​ദ്ര​ം അ​നു​കൂ​ലി​ക്കു​ന്ന​വ​രും ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു.

 ജ​ന​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സ്​ ക​ണ്ണീ​ർ​വാ​ത​ക​വും ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു. നിലവിൽ അ​നി​വാ​ര്യ​മാ​യ മൂ​ന്നു​ കാ​ര​ണ​ങ്ങ​ളാ​ലാ​ണ്​ അ​ർ​ജ​ൻ​റീ​ന​യി​ൽ ഗർഭഛിദ്രം  അ​നു​വ​ദി​ക്കു​ന്ന​ത്.  ബലാത്സംഗം, അമ്മയുടെ ജീവൻ അപകടത്തിൽ ആവുക, ഗർഭസ്​ഥശിശുവിന്​ വൈകല്യമുണ്ടാവുക എന്നിവയാണിത്​. മറ്റൊരു കത്തോലിക്കാ രാജ്യമായ അയർലൻഡും ഗർഭഛിദ്രവിഷയത്തിൽ ഹിതപരിശോധന നടത്തിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abortionworld newsmalayalam newsInternational NewsArgentina Senatelegalize
News Summary - Argentina Senate rejects measure to legalize abortion
Next Story