Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

അ​ൻ​റാ​ർ​ട്ടി​ക്ക​യി​ൽ​ 60 ല​ക്ഷം പെ​ൻ​ഗ്വി​നു​കൾ

text_fields
bookmark_border
അ​ൻ​റാ​ർ​ട്ടി​ക്ക​യി​ൽ​ 60 ല​ക്ഷം പെ​ൻ​ഗ്വി​നു​കൾ
cancel

കാ​ൻ​ബ​റ: മു​മ്പു​ണ്ടാ​യി​രു​ന്ന ക​ണ​ക്കു​ക​ളെ​ക്കാ​ൾ 36 ല​ക്ഷം അ​ധി​കം പെ​ൻ​ഗ്വി​നു​ക​ൾ അ​ൻ​റാ​ർ​ട്ടി​ക്ക​യി​ലു​ള്ള​താ​യി പു​തി​യ പ​ഠ​നം. നി​ല​വി​ൽ മൊ​ത്തം ആ​റ്​ മി​ല്യ​ൺ (60 ല​ക്ഷം) അ​ഡ​ൽ പെ​ൻ​ഗ്വി​നു​ക​ളാ​ണ്​ അ​ൻ​റാ​ർ​ട്ടി​ക്ക​യി​ലു​ള്ള​ത്. ആ​സ്​​ട്രേ​ലി​യ, ​ഫ്രാ​ൻ​സ്, ജ​പ്പാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ ശാ​സ്​​ത്ര​ജ്​​ഞ​രു​ടെ സം​ഘ​മാ​ണ്​ പ​ഠ​ന​ത്തി​ന്​ പി​ന്നി​ൽ. കൂ​ടു​ത​ൽ പെ​ൻ​ഗ്വി​നു​ക​ളെ ക​ണ്ടെ​ത്തി​യ​ത്​ കൂ​ടു​ത​ൽ ഭൗ​മ^​സ​മു​ദ്ര സം​ര​ക്ഷ​ണ​ത്തി​​െൻറ ആ​വ​ശ്യ​ക​ത​യാ​ണ്​ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന്​ ശാ​സ്​​ത്ര​ജ്​​ഞ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ൻ​റാ​ർ​ട്ടി​ക്ക​യു​ടെ കി​ഴ​ക്ക്​ തീ​ര​പ്ര​ദേ​ശ​ത്ത്​ 5,000 കി.​മീ പ​രി​ധി​യി​ലാ​ണ്​ ഇ​വ​ർ സ​ർ​വേ ന​ട​ത്തി​യ​ത്. അ​ൻ​റാ​ർ​ട്ടി​ക്ക​യി​ൽ 5.9 മി​ല്യ​ണും ഭൂ​മി​യി​ലാ​കെ 14 മു​ത​ൽ 16 മി​ല്യ​ൺ വ​രെ​യും പെ​ൻ​ഗ്വി​നു​ക​ൾ ഉ​ള്ള​താ​യി ശാ​സ്​​ത്ര​ജ്​​ഞ​ർ വി​ല​യി​രു​ത്തി.

പ്ര​ജ​ന​നം ന​ട​ത്തു​ന്ന പ​ക്ഷി​ക​ളു​ടെ എ​ണ്ണം മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ഇ​തു​വ​രെ ക​ണ​ക്കു​ക​ൾ ത​യാ​റാ​ക്കി​യി​രു​ന്ന​തെ​ന്ന്​ ആ​സ്​​ട്രേ​ലി​യ​ൻ അ​ൻ​റാ​ർ​ട്ടി​ക്​ ഡി​വി​ഷ​ൻ പ​ക്ഷി​നി​രീ​ക്ഷ​ക​ൻ ഡോ. ​ലൂ​യി​സ്​ എ​മ്മേ​ർ​സ​ൺ പ​റ​ഞ്ഞു. പ്ര​ജ​ന​നം ന​ട​ത്താ​ത്ത പ​ക്ഷി​ക​ളു​ടെ ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ച്ചി​രു​ന്നി​ല്ല. ഇ​വ ക​ര​യി​ൽ കൂ​ട്ട​മാ​യി ഇ​രി​ക്കു​ന്ന​തി​നു പ​ക​രം ക​ട​ലി​ൽ ഇ​ര​തേ​ടാ​ൻ പോ​കു​ന്ന​തി​നാ​ലാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ, പു​തി​യ പ​ഠ​ന​ത്തി​ൽ പ്ര​ജ​ന​നം ന​ട​ത്തു​ന്ന പെ​ൻ​ഗ്വി​നു​ക​ളെ​ക്കാ​ള​ധി​കം പ്ര​ജ​ന​നം ന​ട​ത്താ​ത്ത​വ​യു​ണ്ടെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ​താ​യി എ​മ്മേ​ർ​സ​ൺ പ​റ​ഞ്ഞു. ​െഎ​സി​ല്ലാ​ത്ത പാ​റ​ക​ൾ നി​റ​ഞ്ഞ പ്ര​ദേ​ശ​മാ​ണ്​ പെ​ൻ​ഗ്വി​നു​ക​ളു​ടെ പ്ര​ധാ​ന വാ​സ​സ്​​ഥ​ലം. ഇ​ത്ത​രം ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ ഗ​വേ​ഷ​ണ​കേ​ന്ദ്ര​ങ്ങ​ൾ സ്​​ഥാ​പി​ക്കു​ന്ന​ത്.

നി​ല​വി​ൽ കി​ഴ​ക്ക​ൻ അ​ൻ​റാ​ർ​ട്ടി​ക്ക​യി​ൽ ഒ​മ്പ​ത്​ സ്​​ഥി​ര ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളു​ള്ള​താ​യും ഇ​വി​ടെ ഒ​രു മി​ല്യ​ണി​ല​ധി​കം പെ​ൻ​ഗ്വി​നു​ക​ളെ ക​ണ്ടെ​ത്തി​യ​താ​യും ഗ​വേ​ഷ​ണ ത​ല​വ​ൻ ഡോ. ​കോ​ളി​ൻ സൗ​ത്ത്​​വെ​ൽ വ്യ​ക്​​ത​മാ​ക്കി. ഇ​ത്​ മൊ​ത്തം പെ​ൻ​ഗ്വി​നു​ക​ളു​ടെ 29 ശ​ത​മാ​ന​മാ​ണ്. ഗ​വേ​ഷ​ണ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ സ​മീ​പ​മു​ള്ള പ്ര​ജ​ന​ന പ്ര​​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ ഭാ​വി​യി​ൽ പ്ര​ത്യേ​ക സം​ര​ക്ഷി​ത മേ​ഖ​ല​യാ​യി പ​രി​ഗ​ണി​ക്കേ​ണ്ട സ്​​ഥ​ല​ങ്ങ​ൾ മ​ന​സ്സി​ലാ​വും. ഇ​വി​ടെ ഒാ​രോ പ്ര​ജ​ന​ന കാ​ല​യ​ള​വി​ലും പെ​ൻ​ഗ്വി​നു​ക​ൾ 193500 ട​ൺ ചെ​റു​ജീ​വി​ക​ളെ​യും 18,000 ട​ൺ മീ​നു​ക​ളെ​യും ഭ​ക്ഷി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pengins
News Summary - antarctica
Next Story