ജർമനിയിൽ മെർകലിെൻറ കക്ഷിക്ക് ജയം
text_fieldsബർലിൻ: സെപ്റ്റംബറിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രാദേശിക സഭയിലേക്കു ഞായറാഴ്ച നടന്ന മത്സരത്തിൽ ചാൻസലർ അംഗലാ മെർകലിെൻറ ക്രിസ്ത്യൻ െഡമോക്രാറ്റിക് യൂനിയന് ജയം. രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പട്ടണമായ നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിൽ നിലവിലെ ഭരണകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റുകളാണ് പരാജയപ്പെട്ടത്. ഇതേത്തുടർന്ന്, നിലവിലെ ചെയർമാൻ ഹാനിലോർ ക്രാഫ്റ്റ് രാജിവെച്ചു.
ഏറെക്കാലമായി ഭരണം തുടരുന്ന സോഷ്യൽ െഡമോക്രാറ്റുകൾ 30 ശതമാനം വോട്ടുകളിലൊതുങ്ങിയപ്പോൾ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂനിയൻ 34 ശതമാനം വോട്ട് നേടി. പാർട്ടിയുടെ പ്രാദേശിക നേതാവ് അർമിൻ ലാഷെറ്റ് അടുത്ത സിറ്റി ചെയർമാനാകുമെന്നാണ് കരുതുന്നത്.
