Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2018 10:20 PM GMT Updated On
date_range 30 April 2019 8:30 AM GMTഅംഗലാ മെർകൽ 2021ൽ പടിയിറങ്ങും
text_fieldsbookmark_border
ബർലിൻ: ജർമൻ ചാൻസ്ലർ സ്ഥാനത്തുനിന്ന് അംഗലാ മെർകൽ 2021ൽ പടിയിറങ്ങുമെന്ന് റിപ്പോർട്ട്. തുടർച്ചയായ രാഷ്ട്രീയ പ്രതിസന്ധികളും പ്രാദേശിക തെരഞ്ഞെടുപ്പിലെ തിരിച്ചടികളും ദുർബലമായ കൂട്ടുകക്ഷി ഭരണത്തെ ബാധിക്കുന്നുവെന്ന തിരിച്ചറിവിലാണ് പടിയിറക്കം.
2021 വരെയെ രംഗത്തുണ്ടാവൂ എന്ന് മുതിർന്ന പാർട്ടി നേതാക്കളെ അറിയിച്ച മെർകൽ യൂറോപ്യൻ കമീഷനിൽ പദവികളൊന്നും ഏറ്റെടുക്കില്ലെന്നും സൂചിപ്പിച്ചു. 2000 മുതൽ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂനിയൻ അധ്യക്ഷയായ 64കാരി 2005 മുതൽ ജർമൻ ചാൻസ്ലറാണ്. യൂറോപ്യൻ യൂനിയെൻറ യഥാർഥ നേതാവ് എന്ന വിശേഷണവും മെർകലിനുണ്ട്.
Next Story