‘അമ്മ’യും മക്കളും തർക്കം കടൽ കടന്നു
text_fieldsലണ്ടൻ: മലയാള സിനിമയിലെ നടീനടന്മാരുടെ കൂട്ടായ്മയായ അമ്മയിലെ കുടുംബപ്രശ്നം കടൽ കടന്നു. ബ്രിട്ടീഷ് പത്രമായ ഗാർഡിയൻ ആണ് ഇതുസംബന്ധിച്ച് വാർത്ത നൽകിയത്. നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനു ശ്രമിച്ച സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ദിലീപ് എന്നറിയപ്പെടുന്ന ഗോപാലകൃഷ്ണൻ പത്മനാഭൻ പിള്ള എന്ന നടനെ തിരിച്ചെടുക്കുന്നതുസംബന്ധിച്ച് അമ്മയിൽ പൊട്ടിത്തെറിയെന്നാണ് വാർത്ത.
നടനെ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ച് നാല് നടിമാർ സംഘടനയിൽനിന്ന് രാജിവെച്ചു. നടിയെ തട്ടിക്കൊണ്ടുപോകുന്നതിലേക്ക് നയിച്ച കാര്യങ്ങളെ കുറിച്ചും നടെൻറ വിവാഹമോചനത്തെ കുറിച്ചും ഗാർഡിയൻ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
