Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2019 4:19 PM GMT Updated On
date_range 8 Sep 2019 4:19 PM GMTബ്രെക്സിറ്റ്: ആംബർ റുഡ് രാജിവെച്ചു
text_fieldsലണ്ടൻ: ബ്രെക്സിറ്റിനെ ചൊല്ലി കൺസർവേറ്റിവ് മന്ത്രിസഭയിൽനിന്ന് രാജി തുടരുന്നു. പ ്രധാനമന്ത്രി ബോറിസ് ജോൺസെൻറ ബ്രെക്സിറ്റ് നയങ്ങളിൽ പ്രതിഷേധിച്ച് ആംബർ റുഡ് ആണ് മന്ത്രിപദവിയൊഴിഞ്ഞത്. ബോറിസ് മന്ത്രിസഭയിൽ തൊഴിൽ, പെൻഷൻ വകുപ്പാണ് റുഡ് കൈകാര്യം ചെയ്തിരുന്നത്.
ബ്രെക്സിറ്റിനായി യൂറോപ്യൻ യൂനിയനുമായി അനുരഞ്ജന ചർച്ചകൾ നടത്തി കരാറിെലത്തുമെന്നത് സർക്കാറിെൻറ വാചകക്കസർത്ത് മാത്രമാണെന്ന് റുഡ് പറഞ്ഞു. സർക്കാർ കൂടുതൽ ചെലവഴിക്കുന്നത് കരാറില്ലാെത ബ്രെക്സിറ്റ് നടപ്പാക്കുന്നതിനായാണെന്നും അവർ കൂട്ടിച്ചേർത്തു. രാജിയിൽ നിരാശയുണ്ടെന്ന് ചാൻസലർ സാജിദ് ജാവിദ് പ്രതികരിച്ചു.
പരിസ്ഥിതി സെക്രട്ടറി തെരേസ കോഫി ആയിരിക്കും ആംബർ റുഡിെൻറ പകരക്കാരിയെന്ന് സർക്കാർ അറിയിച്ചു. കരാറില്ല ബ്രെക്സിറ്റിനെതിരെ കൂറുമാറി വോട്ടുചെയ്ത 21 കൺസർവേറ്റിവ് പാർട്ടി എം.പിമാരെ പുറത്താക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെയും അവർ വിമർശിച്ചു. ബോറിസ് മന്ത്രിസഭയിൽ ആർക്കും വിശ്വാസമില്ല എന്നതിെൻറ തെളിവാണ് രാജിയെന്ന് പ്രതിപക്ഷം ആരോപിച്ചു.

Next Story