അവസാനനിമിഷവും ടോം പ്രതീക്ഷിച്ചു; ആൽഫി വിട്ടുപോകില്ലെന്ന്
text_fieldsലണ്ടൻ: എല്ലാം തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞിട്ടും മകനെ ചേർത്തുപിടിച്ച് കിടന്ന അവസാന നിമിഷങ്ങളിലും ടോം ഇവാൻസിെൻറ ഉള്ളിൽ പ്രതീക്ഷയുടെ മിടിപ്പുകളുണ്ടായിരുന്നു. അപൂർവരോഗം ബാധിച്ച മകനെ മരണത്തിന് വിട്ടുകൊടുക്കാൻ ഉത്തരവിട്ട നീതിപീഠത്തെ പോലും േതാൽപിക്കാനാവുമെന്ന വിശ്വാസമായിരുന്നു 21കാരനായ ആ പിതാവിെൻറ ഉള്ളിൽ അപ്പോൾ. ഏറെ വേദനാജനകമായിരുന്നു കുഞ്ഞിനൊപ്പമുള്ള ആ ദമ്പതികളുടെ അവസാന നിമിഷങ്ങൾ.
േകാടതിയുത്തരവിനെ തുടർന്ന് വെൻറിലേറ്റർ നീക്കിയതിനുശേഷം കുഞ്ഞു ആൽഫിയെ ചേർത്തുപിടിച്ച് വായോട് വായ് ചേർത്തുവെച്ച് ടോം തെൻറ ഉള്ളിലെ പ്രാർഥനയോെടാപ്പം ശ്വാസവും നൽകിക്കൊണ്ടിരുന്നു; ആ നിമിഷങ്ങളിൽ ഏതെങ്കിലുമൊന്നിൽ ദൈവം ദയാവായ്പു കാണിച്ചാലോ എന്ന അത്യധിക പ്രതീക്ഷയോടെ. പത്തു മിനിേറ്റാളം ഇത് തുടർന്നു. കുഞ്ഞു ആൽഫി ബോധത്തിലേക്ക് തിരികെ വന്നില്ല. ആ ദിവസം രാത്രിയിൽ ടോമും കേറ്റിയും മകനെ ചേർത്തുപിടിച്ച് കിടന്നുറങ്ങി. അവനെ മരണത്തിന് വിട്ടുകൊടുക്കുകയാണെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ പ്രയാസപ്പെടുകയായിരുന്നു ഇരുവരും.
അതിരാവിലെതന്നെ ഏറെ ബുദ്ധിമുട്ടിയാണെങ്കിലും ആൽഫി സ്വയം ശ്വാസം എടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എല്ലാം ഇതോടെ ശരിയായേക്കുമെന്ന് കരുതി. പേക്ഷ, ഉച്ചയോടെ ആശുപത്രിയിൽനിന്ന് ഞങ്ങൾക്ക് വിളി വന്നു- രണ്ടു വയസ്സുകാരൻ ആൽഫിയുടെ ജീവിതത്തിലെ അവസാന ദിവസം വിവരിക്കുന്ന ബന്ധുവിെൻറ വാക്കുകൾ ആണിത്.
കുഞ്ഞു ആൽഫി നിത്യയുറക്കത്തിലേക്ക് വീണിരിക്കുന്നുവെന്ന വാർത്ത േഫസ്ബുക്കിലൂടെ അറിഞ്ഞപ്പോൾ ലിവർപൂളിലെ ആൾഡർ ഹേ ചിൽഡ്രൻസ് ആശുപത്രിക്കു പുറത്ത് അവന് കണ്ണീർപൂക്കൾ അർപ്പിക്കാൻ എത്തിയത് ആയിരങ്ങൾ ആയിരുന്നു. ആൽഫിയുടെ പേരു മന്ത്രിച്ച് പ്രാർഥനകളോടെ നൂറുകണക്കിന് ബലൂണുകൾ അവർ ആകാശേത്തക്ക് പറത്തി. തലച്ചോറിലെ നാഡിഞരമ്പുകൾ ക്ഷയിക്കുന്ന അപൂർവ രോഗമായിരുന്നു ആൽഫിക്ക്. വെൻറിലേറ്ററിെൻറ സഹായത്തോടെയായിരുന്നു കുഞ്ഞിെൻറ ജീവൻ നിലനിർത്തിയിരുന്നത്. ജീവൻ രക്ഷാസഹായം തുടരാനുള്ള മാതാപിതാക്കളുടെ നിയമയുദ്ധം പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
