പലരും രക്ഷപ്പെട്ടത് മൃതദേഹങ്ങൾക്ക് അടിയിൽ കിടന്ന് -നിറകണ്ണുകളോടെ ഇമാമുമാർ
text_fieldsക്രൈസ്റ്റ് ചർച്ച്: അഞ്ച് ഇന്ത്യക്കാരടക്കം അമ്പതോളം പേരുടെ മരണത്തിടയാക്കിയ ക്രൈസ്റ്റ് ചർച്ച് ഭീകരാക് രമണത്തെ കുറിച്ച് അൽ നൂർ മസ്ജിദിലെയും ലിൻ വുഡ് പള്ളിയിലേയും ഇമാമുമാരായ ഗമാൽ ഫൗദയും ലത്തീഫ് അലാബിയും(ആക് ടിങ് ഇമാം) അന്താരാഷ്ട്ര മാധ്യമമായ എൻ.സെഡ് ഹെറാൾഡുമായി അനുഭവം പങ്കിട്ടു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട് ടും ഇരുവരുടെയും ഞെട്ടൽ മാറിയിട്ടില്ല. കൺമുമ്പിൽ വിശ്വാസികൾ മരിച്ചു വീണതിെൻറ ഭീതിയോടെയായിരുന്നു ഇരുവരും സംസാരിച്ചത്.
200ലധികം വിശ്വാസികൾക്ക് മുമ്പിൽ ജുമുഅ ഖുതുബ നടത്താൻ അഞ്ച് മിനിറ്റ് ബാക്കി നിൽക്കെ മൂന്ന് വെടിയൊച്ചയും കൂടെ ആളുകളുടെ നിലവിളിയും കേട്ടത് ഒാർമയുണ്ട്. വികൃതിയായ ഏതോ ഒരു പയ്യൻ കളിക്കുന്നതാവും അല്ലെങ ്കിൽ ഏതെങ്കിലും മ്യൂസിക് സിസ്റ്റത്തിൽ നിന്നും വരുന്ന ശബ്ദം.. എെൻറ ചിന്തപോയത് അങ്ങനെയായിരുന്നു.. അൽ നൂ ർ പള്ളിയിലെ ഇമാമായ ഗമാൽ ഫൗദ നിറകണ്ണുകളോടെ എൻ.എസ് ഹെരാൾഡിനോട് പറഞ്ഞു.
എന്നാൽ തൊട്ടടുത്ത നിമിഷം മറ്റൊര ു വെടിയൊച്ച കേട്ടു.. അത് കൂടുതൽ വ്യക്തമായതായിരുന്നു. അതിെൻറ കൂടെ അൾജീരിയക്കാരനായ ഒരാളുടെ അലർച്ചയും കേ ട്ടു... ആളുകൾക്ക് രക്ഷപ്പെടാനായി അയാൾ പള്ളിയുടെ ജനൽ ചില്ല് തകർത്തു. അതിന് ശേഷം വെടിയൊച്ചകളുടെ എണ്ണം കൂടാൻ ത ുടങ്ങി. ബ്രെണ്ടൻ റ്ററൻറ് എന്ന ക്രിസ്തീയ ഭീകരെൻറ ക്രൂരതയിൽ നിന്ന് രക്ഷ നേടാൻ ഗമാൽ ഫൗദയെന്ന ഇമാം തറയിൽ കി ടക്കുകയായിരുന്നു. ഹെൽമെറ്റും സൺ ഗ്ലാസും ധരിച്ച് ആർമി സ്റ്റൈലിൽ എത്തിയ റ്റിറൻറിെൻറ കൈയിൽ സെമി ഒേട്ടാമാറ്റിക് തോക്കായിരുന്നു ഉണ്ടായിരുന്നത്.
അൾജീരിയക്കാരൻ തകർത്ത വലതു വശത്തെ ചില്ലു ജനാലക്കുള്ളിലൂടെ നിരവധിയാളുകൾ രക്ഷപ്പെട്ടു. എന്നാൽ ഇടതു വശത്ത് സ്ഥിതി മറിച്ചായിരുന്നു. അവിടെയുണ്ടായിരുന്നവരിൽ ഭൂരിഭാഗം പേർക്കും വെടിയേറ്റു. വെടിയേറ്റ് മരിച്ചവർക്ക് അടിയിലായി കിടന്നാണ് പലരും ഭീകരെൻറ വെടിവെപ്പിൽ നിന്നും രക്ഷ നേടിയത്. എന്നാൽ ശ്വാസം നിലച്ചവരിലേക്ക് വീണ്ടും വീണ്ടും വെടിയുതിർത്തു ആ ക്രൂരൻ -ഇമാം പറഞ്ഞു.
പള്ളിയിലെ എല്ലാ മൂലകളിലേക്കും അയാൾ പോയി. കൺമുന്നിൽ കണ്ടവരെയെല്ലാം വെടിവെച്ചു വീഴ്ത്തി. ഏതൊക്കെ ഭാഗങ്ങളിൽ നിന്ന് ഞെരക്കം കേൾക്കുന്നുണ്ടോ അവിടേക്കെല്ലാം തുടർച്ചയായി വെടിവെച്ചു. വെടിവെപ്പിലുയർന്ന പുക കാരണം ഞങ്ങളിൽ പലർക്കും ശ്വസിക്കാൻ പോലും കഴിഞ്ഞില്ല. വെടിയുണ്ടകൾ നാനാഭാഗത്തേക്കും പറന്നുകൊണ്ടിരിക്കുകയായിരുന്നു.
എന്നാൽ ബുള്ളറ്റ് തീർന്നതോടെ അവിടം നിശബ്ദമായി.. എന്നാൽ പുക കാരണം ഭീകരൻ പോയോ ഇല്ലയോ എന്ന കാര്യത്തിൽ ആർക്കും ഉറപ്പില്ലായിരുന്നു. ഒളിച്ചിരുന്ന എല്ലാവരും അയാൾ പോകാനായി കാത്തിരുന്നു... ദൈവത്തിന് സ്തുതി പുക കാരണം പലരെയും അയാൾക്ക് കാണാനായില്ല...
എന്നാൽ സെക്കൻറുകൾക്കകം അയാൾ തിരിച്ചുവന്നു... പോയെന്ന് കരുതി പുറത്തേക്ക് വന്നവരെ വീണ്ടും വെടിവെച്ച് വീഴ്ത്താൻ തുടങ്ങി.. ഞങ്ങൾക്ക് അറിയില്ലായിരുന്നു ആ രക്തദാഹി വീണ്ടും വരുമെന്ന്.. വെടിയേറ്റവരിലേക്ക് വീണ്ടും വീണ്ടും അവൻ വെടിവെച്ചു.. പള്ളിയിലെ കാർപാർക്കിങ് ഏരിയയിലേക്ക് ഒാടി അവിടെ ഒളിച്ചിരുന്ന് പലരും രക്ഷപ്പെട്ടു.. ചിലർ കെട്ടിടത്തിെൻറ മുകളിൽ നിന്നും താഴേക്ക് ചാടി.. 111ലേക്ക് വിളിക്കാനായി ഒരുങ്ങിയ ഒരാളെ ഭീകരൻ കണ്ടു അയാളെയും വെടിവെച്ചിട്ടു..
ഇമാമും മറ്റ് ചിലരും പ്രധാന മുറിയിലായിരുന്നു.. സ്ത്രീകൾ പ്രത്യേക മുറിയിൽ ഒളിച്ചിരിക്കുകയായിരുന്നു... അവിടെ നിന്നും പുറത്തേക്ക് ഒാടി രക്ഷപ്പെടാൻ ശ്രമിച്ചവർക്കാണ് വെടിയേറ്റത്. ജീവനോടെ ഉണ്ടെന്ന് എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.. -ഇമാം ഫൗദ പറഞ്ഞു.
ആക്രമിക്ക് നേരെ അസീസ് കാർഡ് റീഡിങ് മെഷീൻ വലിച്ചെറിഞ്ഞു...

അൽനൂർ മസ്ജിദിൽ നിന്നും പിന്നീട് ഭീകരൻ പോയത് ലിൻവുഡിലെ പള്ളിയിലേക്കായിരുന്നു.. ഏഴ് പേരാണ് അവിടെ മരിച്ചത്. ഫൗദക്കൊപ്പം ഹെരാൾഡിനോട് അനുഭവം പങ്കിടാൻ അവിടുത്തെ പള്ളിയിലെ ഇമാമായ അലബി ലതീഫ് സിറുള്ളാ എത്തിയിരുന്നു..
അസീസിെൻറ ഇടപെടലില്ലായിരുന്നുവെങ്കിൽ ലിൻവുഡ് മസ്ജിദിലെ മരണസംഖ്യ ഏറെ ഉയരുമായിരുന്നുവെന്ന് ജുമുഅക്ക് നേതൃത്വം നൽകിയ ആക്ടിങ് ഇമാം ലത്തീഫ് അലാബി പറഞ്ഞു. താൻ പ്രഭാഷണം നിർവഹിച്ചുകൊണ്ടിരിക്കെ 1.55 ഒാടെയാണ് പുറത്തുനിന്ന് വെടിയൊച്ച കേട്ടതെന്ന് ഇമാം പറഞ്ഞു. ‘‘ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ സൈനികവേഷത്തിൽ ഒരാൾ വെടിയുതിർക്കുന്നതാണ് കണ്ടത്. പൊലീസ് ഒാഫിസറാണെന്നാണ് ആദ്യം കരുതിയതെങ്കിലും അസഭ്യംപറഞ്ഞുകൊണ്ട് വീണ്ടും വെടിവെച്ചപ്പോഴാണ് അപകടം മനസ്സിലായത്. ഇതോടെ പള്ളിയിലുണ്ടായിരുന്ന 80ഒാളം പേരോട് നിലത്തുകിടക്കാൻ ആവശ്യപ്പെട്ടു. അപ്പോഴേക്കും ഒരു മൃതദേഹം പ്രധാനഹാളിെൻറ ജനൽചില്ലുകൾ തകർത്ത് അകത്തേക്ക് പതിച്ചു. ഇതോടെ എല്ലാവരും ചകിതരായി. ഇൗ ഘട്ടത്തിലാണ് അബ്ദുൽ അസീസ് പുറത്തേക്ക് കുതിച്ചത്. അയാളുടെ ഇടപെടലാണ് ആക്രമിയെ പിന്തിരിപ്പിച്ചത്. ആക്രമിക്ക് പള്ളിയിലേക്ക് കയറാൻ കഴിഞ്ഞിരുന്നെങ്കിൽ ഞങ്ങളെല്ലാം മരിച്ചേനെ’’ -അലാബി പറഞ്ഞു.
പുറത്തേക്ക് കുതിച്ച അസീസ് ആദ്യം കൈയിൽകിട്ടിയ ക്രെഡിറ്റ് കാർഡ് മെഷീൻ പൊക്കി ആക്രമിയുടെ നേരെ എറിഞ്ഞു. ഇതോടെ തോക്ക് താഴെപ്പോയ ആക്രമി കാറിൽനിന്ന് മറ്റൊരു തോക്കുമായി തിരിെച്ചത്തി അസീസിനുനേരെ തുരുതുരാ വെടിയുതിർത്തു. നിർത്തിയിട്ട മറ്റു കാറുകൾക്ക് പിന്നിൽ മറഞ്ഞുനിന്ന് ഇതിൽനിന്ന് രക്ഷപ്പെട്ട അസീസ് അതിനിടെ നേരത്തേ ആക്രമിയുടെ കൈയിൽനിന്ന് വീണ തോക്ക് കൈക്കലാക്കി വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും അതിൽ ഉണ്ടയില്ലായിരുന്നു. ഇതിനിടെ വീണ്ടും കാറിനടുത്തേക്ക് പോയ ആക്രമിയുടെ പിന്നാലെ ചെന്ന അസീസ് തോക്കുകൊണ്ട് കാറിെൻറ ഗ്ലാസ് തകർത്തു. ഇതോടെ ആക്രമി കാറിൽ കയറി ഒാടിച്ചുപോവുകയായിരുന്നു.

ആക്രമി എത്തുേമ്പാൾ അസീസിനൊപ്പം നാലു മക്കളും പള്ളിയിലുണ്ടായിരുന്നു. അസീസ് ആക്രമിയെ നേരിടാൻ കുതിക്കുേമ്പാൾ 11ഉം അഞ്ചും വയസ്സുള്ള മക്കൾ തിരിച്ചുവരാൻ അലറിവിളിക്കുന്നുണ്ടായിരുന്നു. അതൊന്നും കണക്കിലെടുക്കാതെയായിരുന്നു അസീസിെൻറ സാഹസികത. 25 വർഷം മുമ്പ് ബാലനായിരിക്കെ അഫ്ഗാൻ വിട്ട അസീസ് 25 വർഷം ആസ്ട്രേലിയയിലായിരുന്നു. രണ്ടു വർഷമായി ന്യൂസിലൻഡിനെത്തിയിട്ട്. തെൻറ പ്രവൃത്തി വലിയ ധീരതയായി കരുതുന്നില്ലെന്നും അത്തരമൊരു സന്ദർഭത്തിൽ ആരും ചെയ്യുന്നതേ താനും ചെയ്തിട്ടുള്ളൂവെന്നാണ് അസീസിെൻറ വാക്കുകൾ.